Facebook Messenger Update: വാട്സ്ആപ്പിനെ മറ്റു സമാന മെസേജിങ്ങ് സേവനങ്ങളെ അപേക്ഷിച്ച് ജനപ്രിയമാക്കി നിർത്തുന്നതിൽ ഏറ്റവും പ്രധാനം, അത് ഉപയോക്താക്കൾക്കായൊരുക്കുന്ന സുരക്ഷയും സ്വകാര്യതയും തന്നെയാണ്. ഇപ്പോൾ സമാന സ്വകാര്യ-സുരക്ഷാ സേവനം വാട്ട്‌സ്ആപ്പിന്റെ ചുവടുപിടിച്ച്, ഫേസ്ബുക്ക് മെസഞ്ചറിലും എത്തിക്കുകയാണ്, ഇരു കമ്പനികളുടെയും മാതൃ സ്ഥാപനമായ മെറ്റ. ‘വൺ-ഓൺ-വൺ’ ചാറ്റുകൾക്കായി ‘എൻഡ്-ടു-എൻഡ് എൻക്രിപ്ഷനാണ് ഫേസ്ബുക്ക് മെസഞ്ചറിൽ അവതരിപ്പിക്കുന്നത്. ഈ പ്രധാന അപ്‌ഡേറ്റ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് കൂടുതൽ സ്വകാര്യതയും സുരക്ഷയും നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
മെസഞ്ചറിലെയും ഫേസ്ബുക്കിലെയും വ്യക്തിഗത സന്ദേശങ്ങൾക്കും കോളുകൾക്കുമായി ഡിഫോൾട്ട് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പുറത്തിറക്കുന്നതായി മെറ്റാ ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് അറിയിച്ചത്.
“2016 മുതൽ, ആളുകൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഓണാക്കാനുള്ള ഓപ്‌ഷൻ മെസഞ്ചറിന് ഉണ്ടായിരുന്നു, എന്നാൽ ഞങ്ങൾ ഇപ്പോൾ മെസഞ്ചറിൽ ഉടനീളമുള്ള വ്യക്തിഗത ചാറ്റുകളും കോളുകളും ഡിഫോൾട്ടായി എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ്ഷൻ ക്രമീകരിക്കുകയാണ്,” മെസഞ്ചറിന്റെ വൈസ് പ്രസിഡന്റായ ലോർഡാന ക്രിസാൻ പറഞ്ഞു.
ഈ ഫീച്ചർ പ്രബല്യത്തിൽ കൊണ്ടു വരാൻ വർഷങ്ങളെടുത്തുവെന്നും മെസഞ്ചർ ഫീച്ചറുകൾ നിർമ്മിക്കാൻ നിർമ്മാതാക്കൾ അശ്രാന്ത പരിശ്രമം നടത്തിയെന്നും ക്രിസാൻ അറിയിച്ചു. സ്വകാര്യത, സുരക്ഷ, നിയന്ത്രണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മെറ്റാ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. ഈ ഫീച്ചറുകളിൽ ഡെലിവറി നിയന്ത്രണങ്ങളും ഉൾപ്പെടുന്നു, ഇത് ആർക്കൊക്കെ സന്ദേശമയയ്‌ക്കണമെന്ന് തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. റിപ്പോർട്ട്, ബ്ലോക്ക്, മെസേജ് റിക്വസ്റ്റ് എന്നിവ പോലുള്ള നിലവിലെ സുരക്ഷാ ഫീച്ചറുകൾക്കൊപ്പം ഒരു ആപ്പ് ലോക്കും കമ്പനി പുറത്തിറക്കും.
എൻഡ് ടു എൻഡ് എൻക്രിപ്ഷൻ എന്നത്, സന്ദേശങ്ങളും കോളുകളും ട്രാൻസിറ്റിൽ ചേർക്കുന്നു. ഇത് ഫേസ്ബുക്കിനു പോലും വായിക്കാനാകുന്നില്ല. അതു കൊണ്ടു തന്നെ അയക്കുന്നവർക്കും സ്വീകർത്താവിനും മാത്രമേ ഉള്ളടക്കം കാണാൻ സാധിക്കു. അനധികൃത നുഴഞ്ഞുകയറ്റം, ഡാറ്റാ ലംഘനങ്ങൾ എന്നിവയ്‌ക്കെതിരെ കൂടുതൽ പരിരക്ഷയും ഇത് ഉറപ്പാക്കുന്നു.
Check out More Technology News Here
- ഗൂഗിൾ മെസേജിൽ ‘ഫോട്ടോമോജി’; എങ്ങനെ ഉപയോഗിക്കാം?
- നിങ്ങളുടെ ഫോണിലെ ‘ഗൂഗിൾ ക്രോം’ ഉടനെ അപ്രത്യക്ഷമായേക്കാം
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
- യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും
- കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ
- ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
- കാറിനു യോജിച്ച സ്മാർട്ട്‌ഫോൺ മൗണ്ടും ഹോൾഡറും എങ്ങനെ തിരഞ്ഞെടുക്കാം?
- ത്രെഡ്‌സ് ഡിലീറ്റാക്കാം; ഇൻസ്റ്റഗ്രാം അക്കൗണ്ട് നഷ്ടമാവാതെ തന്നെ