കഴുത്തിനേറ്റ പരിക്കിൽ നിന്ന് പൂർണ മോചിതനായി ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചെത്തിയ മത്സരത്തിൽ ഗോൾമഴ പെയ്യിച്ച് സൌദി ലീഗിലെ വമ്പന്മാരായ അൽ നസർ. സൗദി പ്രോ ലീഗിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് അൽ റിയാദിനെയാണ് അവർ തോൽപ്പിച്ചത്.
റൊണാൾഡോയെ ഇറക്കിയിട്ടും അൽ ഹിലാലിനോട് 3-0ന് തോറ്റ അൽ നസറിന്, ഇന്നലെ വീണ്ടും വിജയവഴിയിൽ തിരിച്ചെത്താൻ കഴിഞ്ഞു. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ ക്രിസ്റ്റ്യാനോയും, ഇരട്ട ഗോളുകൾ നേടിയ ടലിസ്കയുമാണ് അൽ നസറിന് തകർപ്പൻ ജയം സമ്മാനിച്ചത്.
Otávio scores & Ronaldo assists 🤝🤩 pic.twitter.com/2rCX9iq2bP
— AlNassr FC (@AlNassrFC_EN) December 8, 2023
ശേഷിച്ച ഒരു ഗോൾ ഒക്ടോവിയോയുടെ വകയായിരുന്നു. ഈ ഹെഡ്ഡർ ഗോളിനാണ് ക്രിസ്റ്റ്യാനോ അസിസ്റ്റ് നൽകിയത്. 6 റൗണ്ട് മത്സരങ്ങൾ പൂര്‍ത്തിയായപ്പോൾ 37 പോയിന്റുമായി ലീഗിൽ രണ്ടാമതാണ് അൽ നസർ. 44 പോയിന്‍റുള്ള അൽ ഹിലാലാണ് സൗദി പ്രോ ലീഗിൽ ഒന്നാമത്.
Rocking out new Kit, the 🐐 way! pic.twitter.com/gjCiUb6uiw
— AlNassr FC (@AlNassrFC_EN) December 8, 2023
ഇന്നലെ മത്സരത്തിന്റെ 31ാം മിനിറ്റിൽ റൊണാൾഡോയാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. സാദിയോ മാനെയുടെ പാസിൽ നിന്നും ബാക്ക് ഹീൽ ഷോട്ടിലൂടെയാണ് ക്രിസ്റ്റ്യാനോ വലകുലുക്കിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ (45+3) വീണ്ടും റൊണോയുടെ മുന്നേറ്റം എതിർ ഗോൾമുഖം വിറപ്പിച്ചു.
Yeah.. it’s Spark 😎💛 pic.twitter.com/5hTrxMMsw4
— AlNassr FC (@AlNassrFC_EN) December 8, 2023
വലതു വിങ്ങിലൂടെ ഒറ്റയ്ക്ക് നടത്തിയൊരു നീക്കത്തിനൊടുവിൽ ഡിഫൻഡർമാരെ കബളിപ്പിച്ച് നൽകിയ പാസിൽ നിന്ന് മിഡ് ഫീൽഡർ ഒക്ടാവിയോ ചാടിയുയർന്ന് ഹെഡ്ഡ് ചെയ്ത് ഗോളാക്കി. രണ്ടാം പകുതിയുടെ 67, 90+4 മിനിറ്റുകളിലാണ് ബ്രസീലിയൻ ഫോർവേഡ് ടലിസ്ക അൽ നസറിന്റെ സ്കോർ ഉയർത്തിയത്.
+3 points pic.twitter.com/tyGOh3vdlw
— AlNassr FC (@AlNassrFC_EN) December 8, 2023
Read More Sports Stories Here
- “ഗംഭീർ എന്നെ വാതുവെപ്പുകാരനെന്ന് വിളിച്ചു”; ശ്രീശാന്തിന്റെ പുതിയ വെളിപ്പെടുത്തൽ വീഡിയോ
- സഞ്ജുവിന്റെ സെഞ്ചുറി പാഴായിട്ടില്ല; കേരളത്തിന് ഇനിയും വിജയ് ഹസാരെ ട്രോഫി നേടാം
- കോഹ്ലിക്കൊപ്പം നീല ജഴ്സിയിൽ തിളങ്ങി അനുഷ്ക; വൈറൽ ചിത്രങ്ങൾ കാണാം
- സൂര്യയല്ല, ടി20യിൽ അമ്പരപ്പിക്കുന്ന കുതിപ്പുമായി ഈ ഇന്ത്യൻ വെടിക്കെട്ട് ബാറ്റർ