ഇന്ത്യക്കാരെ ഡിജിറ്റൽ പേയ്‌മെന്റിലേക്ക് മാറി ചിന്തിക്കാൻ പ്രേരിപ്പിച്ച പ്രധാന പേയ്‌മെന്റ് ആപ്പാണ് ഗൂഗിൾ പേ. മൊബൈൽ റീച്ചാർജ് ചെയ്യുന്നതു മുതൽ മിഠായി മേടിക്കാൻ പോലും പലരും ഇത്തരം യുപിഐ ആപ്പുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. സൗജന്യമായി ആരംഭിച്ച ഇത്തരം സേവനങ്ങൾ എല്ലാം തന്നെ പതിയെ സേവനങ്ങൾക്ക് ഫീസ് ഈടാക്കി തുടങ്ങിയിട്ടുണ്ട്.
പേടിഎം, ഫോൺപേ തുടങ്ങിയ ആപ്പുകൾ നേരത്തെ തന്നെ ഇത്തരത്തിൽ പണം ഈടാക്കാൻ തുടങ്ങിയിരുന്നു. ഇപ്പോഴിതാ ടെക്ക് ഭീമനായ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ജിപേയും ഫീസ് ഈടാക്കാൻ പദ്ധതിയിടുന്നു. പ്ലാറ്റ്‌ഫോമിൽ മൊബൈൽ പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്യുന്നതിനാണ് 3 രൂപ വരെ കൺവീനിയൻസ് ഫീസ് ഈടാക്കാൻ കമ്പനി പദ്ധതിയിടുന്നത്. ഇത്രയും കാലം, മൊബൈൽ റീചാർജ് പേയ്‌മെന്റുകൾ നടത്തുമ്പോൾ അധിക നിരക്ക് ഈടാക്കാത്തതിനാൽ തന്നെ പലരും ഗൂഗിൾ പേ കൂടുതലായി തിരഞ്ഞെടുത്തിരുന്നു.
ടിപ്സ്റ്റർ മുകുൾ ശർമ്മ, എന്ന എക്സ് പേജിലും പുതിയ മാറ്റങ്ങളുടെ സ്ക്രീൻ ഷോട്ടുകളും വിവരങ്ങളും പങ്കുവച്ചിട്ടുണ്ട്. 1-100 രൂപ വരെയുള്ള റീചാർജുകൾ അധിക തുക ഈടാക്കാതെയും, 101-200 രൂപ വരെയുള്ള റീചാർജുകൾക്ക് 1 രൂപയും, 201-300 രൂപ വരെയുള്ള റീചാർജുകൾക്ക് 2 രൂപയും, 300 രൂപയ്ക് മുകളിലൂള്ള റീചാർജുകൾക്ക് 3 രൂപയും കമ്പനി ഈടാക്കുമെന്നാണ് പോസ്റ്റിൽ പറയുന്നത്.
Google Pay is now charging convenience fees for recharges
For recharge amounts of ₹1 to 100: no convenience fee
₹101 to 200: ₹1 convenience fee
₹201 to 300: ₹2
₹301 and above: ₹3#GooglePay pic.twitter.com/Mniubvnc9A— Mukul Sharma (@stufflistings) November 23, 2023
വൈദ്യുതി ബിൽ പേയ്‌മെന്റുകളും ഫാസ്റ്റ്ടാഗ് റീചാർജുകളും പോലുള്ള മറ്റ് ഇടപാടുകൾക്ക് അധിക നിരക്ക് ഈടാക്കാത്തതിനാൽ, പുതിയ കൺവീനിയൻസ് ഫീസ് മൊബൈൽ റീചാർജുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ഗൂഗിൾ ഔദ്യോഗികമായി പുതിയ കൺവീനിയൻസ് ഫീസ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഗൂഗിൾ പേയ്‌ക്കുള്ള സേവന നിബന്ധനകൾ നവംബർ 10ന് അപ്‌ഡേറ്റ് ചെയ്‌തിരുന്നു, ഇത് ‘ഗൂഗിൾ ഫീസ്’ എന്ന പുതിയ പദം അവതരിപ്പിച്ചിരുന്നു, ഇത് കമ്പനി മൊബൈൽ റീചാർജിനായി അധിക നിരക്ക് ഈടാക്കാൻ തുടങ്ങുമെന്നാണ് സൂചിപ്പിക്കുന്നത്.
ആദ്യ ഘട്ടത്തിൽ സേവനം സൗജന്യമായി തന്നശേഷം പിന്നീട് പണമീടാക്കുന്നത്, വൻകിട കോർപ്പറേറ്റുകളുടെ കച്ചവട തന്ത്രമാണ്. സേവന ദാതാക്കളുടെ സൈറ്റിൽ നിന്നോ ആപ്പിൽ നിന്നോ നേരിട്ട് റീചാർജു ചെയ്താൽ ഈ അധിക ഫീസ് ഒഴിവാക്കാം.
Check out More Technology News Here
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
- യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും
- കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ
- ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
- കാറിനു യോജിച്ച സ്മാർട്ട്‌ഫോൺ മൗണ്ടും ഹോൾഡറും എങ്ങനെ തിരഞ്ഞെടുക്കാം?
- ത്രെഡ്‌സ് ഡിലീറ്റാക്കാം; ഇൻസ്റ്റഗ്രാം അക്കൗണ്ട് നഷ്ടമാവാതെ തന്നെ