ഐഎസ്എൽ വന്നതോടെയാണ് കോരളത്തിൽ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾക്ക് കാര്യവട്ടം ഗ്രീൻ ഫീൽഡ് ഇന്റർ നാഷണൽ സ്റ്റേഡിയം വേദിയാകാൻ തുടങ്ങിയത്. 50,000 ത്തോളം പേർക്ക് കളികാണാൻ സാധിക്കുന്ന സ്റ്റേഡിയത്തിലാണ് ഇന്നത്തെ ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 നടക്കുന്നത്. ലോകകപ്പ് മത്സരങ്ങളിൽ നിന്ന് കാര്യവട്ടത്തെ ഒഴിവാക്കിയതിന്റെ നിരാശ ഈ മത്സരത്തിലൂടെ മാറുമെന്നാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷ.
20,000ത്തിലേറെ ടിക്കറ്റുകൾ വിറ്റു പോകുമെന്നാണ് കെസിഎ പ്രതീക്ഷിക്കുന്നത്. എന്നാൽ കഴിഞ്ഞ തവണ ‘കാശുള്ളവൻ കളി കണ്ടാൽ മതി’ എന്ന കായിക മന്ത്രിയുടെ പ്രസ്ഥാവന വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു, ആറായിരത്തോളം ടിക്കറ്റുകൾ മാത്രമായിരുന്നു ഈ മത്സരത്തിൽ വിറ്റുപോയത്. മത്സരത്തിന്റ ഓൺലൈൻ ടിക്കറ്റ് വിൽപ്പന ചലച്ചിത്ര താരം കീർത്തി സുരേഷാണ് നിർവഹിച്ചത്.
ടിക്കറ്റ് വിലയാണ് പല ആരാധകരെയും ഇപ്പോൾ നിരാശരാക്കുന്നത്. 750 രൂപ മുതലാണ് ടെറസ് ലെവൽ ടിക്കറ്റിന്റെ വില തുടങ്ങുന്നത്. വിദ്യാർഥികൾക്കായി പ്രത്യേക കൺസെഷനും കെസിഎ ഏർപ്പെടുത്തിയിട്ടുണ്ട്. വെകിട്ട് 7 മണിക്കാണ് മത്സരം തുടങ്ങുന്നത്. നാല് മണിയോടെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം അനുവദിച്ച് തുടങ്ങുമെന്നാണ് കെസിഎ അറിയിച്ചത്.
സൂര്യകുമാർ യാദവ് ഒഴികെയുള്ള ലോകകപ്പ് ടീമിലെ താരങ്ങൾക്ക് വിശ്രമം നൽകിക്കൊണ്ടുള്ള ടീമിനെയാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലേക്ക് പ്രഖ്യാപിച്ചത്. അഞ്ച് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവിൻെറയും ഇഷാൻ കിഷൻെറയും മിന്നും പ്രകടനത്തിൽ മികച്ച വിജയമാണ് ഇന്ത്യ നേടിയത്. റിങ്കു സിങ്ങിന്റെ ടോപ് ക്ലാസ് ഫിനിഷിങ്ങും ലോകകപ്പ് തോൽവിക്ക് ശേഷമുള്ള ടീം ഇന്ത്യയുടെ മടങ്ങിവരവിന് കാരണമായി.
തിരുവനന്തപുരത്ത് നിർത്താതെ പെയ്യുന്ന കനത്ത മഴയാണ് രണ്ടാം ടി20 മത്സരത്തിന് ഇപ്പോൾ വെല്ലുവിളി ഉയർത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലുമായി പെയ്ത മഴ ഇരു ടീമുകളുടെയും പരിശീലനത്തിനും തടസം സൃഷ്ടിച്ചിരുന്നു. മത്സര ദിവസവും മഴപെയ്യാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ഡ്രെയിനിങ്ങ് സംവിധാനം ഉള്ള സ്റ്റേഡിയങ്ങളിൽ ഒന്നാണ് കാര്യവട്ടം. ഇത് മഴപെയ്ത് മാറിയാൽ ഉടൻ തന്നെ കളി പുനഃസ്ഥാപിക്കാം എന്ന പ്രതീക്ഷ ഉയർത്തുന്നുണ്ട്. എന്നാൽ നിർത്താതെയുള്ള മഴ ആശങ്ക സൃഷ്ടിക്കും.
Read More Sports Stories Here
- സഞ്ജു സാംസണെ തഴയുന്നതെന്തിനാണ്; സെലക്ടർമാരെ പൊരിച്ച് ശശി തരൂർ
- ക്രിക്കറ്റിൽ പുതിയ നിയമം വരുന്നു; എന്താണ് ‘സ്റ്റോപ്പ് ക്ലോക്ക്’?
- ഗ്യാലറിയിൽ ഏറ്റുമുട്ടി ബ്രസീൽ-അർജന്റീന ഫാൻസ്; കൂളാക്കാൻ ഇടപെട്ട് മെസ്സിയും സഹതാരങ്ങളും, വീഡിയോ
- ലക്ഷ്യം വരാനിരിക്കുന്ന ടി20 ലോകകപ്പ്; കണക്കു തീർക്കാൻ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും
- സഞ്ജു സാംസൺ ഇരൂനൂറ് ശതമാനം ഇന്ത്യൻ ടീമിന്റെ പദ്ധതികളുടെ ഭാഗമെന്ന് ചീഫ് സെലക്ടർ