കുട്ടികൾ കമ്പ്യൂട്ടറിലും ഫോണിലും ഗെയിം കളിക്കുന്നത് കാണുമ്പോൾ വഴക്കിടാത്ത മാതാപിതാക്കൾ കുറവാണ്, എന്നാൽ ഇന്ത്യയിൽ നിന്നുള്ള ഗെയിമേഴ്സ് ഓരോ വർഷവും ഗെയിമുകൾ കളിച്ചുണ്ടാക്കുന്ന തുക അറിഞ്ഞാൽ നിങ്ങൾ ഒന്നു ഞെട്ടും. എച്ച്പി തയാറാക്കിയ വാർഷിക ഗെയിമിങ്ങ് സ്റ്റഡി അനുസരിച്ച് ഓരോ വർഷവും ഇന്ത്യയിൽ ഗെയിമിംഗിൽ നിന്നുള്ള വരുമാനം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2022 ലെ സ്ഥിതിവിവരക്കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ വർഷം “സീരിയസ് ഗെയിമർ” മാരിൽ പകുതിയോളം പേരും 2023 വരെ പ്രതിവർഷം 6 മുതൽ 12 ലക്ഷം രൂപ വരെ വരുമാനം നേടുന്നതായി അവകാശപ്പെടുന്നു.
സ്‌പോൺസർഷിപ്പുകളും ഉയർന്ന മത്സരക്ഷമതയുള്ള സ്‌പോർട്‌സ് ടൂർണമെന്റുകളും രാജ്യത്തെ ഗെയിമിംഗ് പ്രതിഭകൾക്ക് ലാഭകരമായ വരുമാന മാർഗങ്ങളായി ഉയർന്നുവന്നിട്ടുണ്ട്. ഗെയിമിംഗിനപ്പുറം, ഇൻഫ്ലുവൻസർ അല്ലെങ്കിൽ ഈ-സ്‌പോർട്‌സ് മാനേജുമെന്റ് റോളുകൾ പോലുള്ള അനുബന്ധ കരിയറുകളിലും കളിക്കാർ വൈദഗ്ധ്യം തെളിയിക്കുന്നു.
15 പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്നായി 3,000 ഗെയിമർമാരിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ ഉൾക്കൊള്ളുന്ന പഠനം ഗെയിമിംഗിനെ കുറിച്ചുള്ള മാറിക്കൊണ്ടിരിക്കുന്ന പൊതുജന ധാരണയെ എടുത്തുകാണിക്കുന്നു. കളിക്കാർ മുമ്പത്തേക്കാൾ പണവും അംഗീകാരവും കൊണ്ട് കൂടുതൽ പ്രചോദിതരാണ് എന്നതാണ് മറ്റൊരു കാര്യം. പ്രതികരിച്ചവരിൽ നാലിലൊന്ന് പേരും പണം മാത്രമാണ് പ്രധാന പ്രചോദനമായി കണക്കാക്കുന്നത്. എന്നിരുന്നാലും, വിനോദവും വിശ്രമവുമാണ് മിക്കവർക്കും പ്രധാന ആകർഷണം, 74 ശതമാനം ഗെയിമർമാരും വിനോദത്തിനായാണ് കളിക്കുന്നത്.
ഗെയിമിംഗിങ്ങിനെ കുറിച്ചുള്ള മനോഭാവം കണക്കാക്കാൻ 500 രക്ഷിതാക്കളിൽ പഠനം നടത്തിയതിൽ, വ്യക്തമായ അനുകൂല മാറ്റമാണ് കണ്ടെത്തിയത്. 42 ശതമാനം രക്ഷിതാക്കൾ ഇപ്പോൾ ഗെയിമിംഗ് ഒരു ഹോബിയായി അംഗീകരിക്കുന്നു, 40 ശതമാനം രക്ഷിതാക്കൾ സമീപ വർഷങ്ങളിൽ ഗെയിമിംഗ് മേഖലയിൽ ഉണ്ടായ വളച്ച തങ്ങളുടെ നിലപാട് മയപ്പെടുത്തിയെന്ന് സമ്മതിക്കുന്നു.
എന്നിരുന്നാലും, പഠനവുമായി ബന്ധപ്പെട്ട ഒരു കരിയർ എന്ന നിലയിൽ ഗെയിമിംഗിന്റെ സ്ഥിരതയെയും അവരുടെ കുട്ടികൾക്ക് സാമൂഹത്തിൽ നേരിടേണ്ടി വന്നേക്കാവുന്ന ഒറ്റപ്പെടലിനെ കുറിച്ചും മാതാപിതാക്കൾക്കിടയിൽ ചില ആശങ്കകൾ നിലനിൽക്കുന്നു.
“പ്രതികരിച്ചവരിൽ 67 ശതമാനം പേരു പിസിയിൽ ഗെയിം കളിക്കാനാണ് താൽപര്യപ്പെടുന്നത്. ശരാശരി ഗെയിമർമാരും അവർക്ക് അനുയോജ്യമായ ഗെയിമിങ്ങ് സെറ്റപ്പിനായി ഒരു ലക്ഷം രൂപ വരെ മുടക്കാൻ തയ്യാറായവരാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഗെയിമർമാരും സ്‌മാർട്ട്‌ഫോണുകളിൽ കളിക്കുന്നു എന്ന യാഥാർത്ഥ്യത്തിൽ നിന്നും തികച്ചും വിരുദ്ധമാണിത്,” എച്ച്‌പി ഇന്ത്യ സീനിയർ ഡയറക്ടർ (പേഴ്‌സണൽ സിസ്റ്റംസ്) വിക്രം ബേദി ഇന്ത്യൻഎക്സ്‌പ്രസ്സ്.കോമിനോട് പറഞ്ഞു.
Check out More Technology News Here
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
- യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും
- കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ
- ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
- കാറിനു യോജിച്ച സ്മാർട്ട്‌ഫോൺ മൗണ്ടും ഹോൾഡറും എങ്ങനെ തിരഞ്ഞെടുക്കാം?
- ത്രെഡ്‌സ് ഡിലീറ്റാക്കാം; ഇൻസ്റ്റഗ്രാം അക്കൗണ്ട് നഷ്ടമാവാതെ തന്നെ