ആഡ്-ബ്ലോക്കറുകൾക്കെതിരെ കർശ്ശന നടപടികൾക്കൊരുങ്ങി യൂട്യൂബ്. വെബ്സൈറ്റുകളിലൂടെ യൂട്യൂബ് ഉപയോഗിക്കുന്നവർ ആഡ്-ബ്ലോക്കിങ്ങ് എക്സ്റ്റൻഷൻ ഉപയോഗിക്കുന്നത് യൂട്യൂബ് ലോഡാകുന്നതിൽ താമസമുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി യൂട്യൂബ്.
യൂട്യൂബ് കമ്മ്യൂണിക്കേഷൻസ് മാനേജർ ക്രിസ്റ്റഫർ ലോട്ടൺ, ദി വെർജിന് നൽകിയ പ്രസ്താവനയിൽ, ആഡ്-ബ്ലോക്കറുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് സബ് ഒപ്റ്റിമൽ വ്യൂ അനുഭവപ്പെട്ടിരിക്കാം “കൂടാതെ ഇത്തരം എക്സ്റ്റൻഷൻ അൺഇൻസ്‌റ്റാൾ ചെയ്‌തിട്ടും പ്രശ്‌നങ്ങൾ നേരിടുന്നവർ അത് പരിഹരിക്കാനായി ‘കാഷെ’യും ‘കുക്കി’കളും ഡിലീറ്റാക്കാൻ ശ്രമിക്കേണ്ടതാണ്. യൂട്യൂബ് ആഡ്-ബ്ലോക്ക് ഡിറ്റക്ഷൻ അൽഗോരിതം മെച്ചപ്പെടുത്തിയതിനാൽ ആഡ്-ബ്ലോക്ക് ഉപയോക്താക്കൾക്ക് ഇതുപോലുള്ള പ്രശ്‌നങ്ങൾ തുടരുമെന്നും ലോട്ടൺ കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ച മുതൽ യൂട്യൂബ് തുറക്കുമ്പോൾ കാര്യമായ താമസം അനുഭവപ്പെടുന്നുണ്ടെന്ന് നൂറുകണക്കിന് ഉപയോക്താക്കളാണ് റെഡ്ഡിറ്റ് അടക്കമുള്ള സേവനങ്ങളിലൂടെ പരാതിപ്പെട്ടത്. പ്രധാനമായും ജനപ്രിയ ബ്രൗസറായ മോസില്ല ഫയർഫോക്സ് ഉപയോക്താക്കളാണ് ഈ പ്രശ്നം കൂടുതൽ അഭിമുഖീകരിച്ചത്.
ഫയർഫോക്സിൽ യൂട്യൂബ് തുറക്കാൻ ശ്രമിച്ചപ്പോൾ കണ്ടന്റുകളൊന്നും തന്നെ ഇല്ലാതെയാണ് ലോഡിങ്ങ് കാണിച്ചിരുന്നത്. എന്നാൽ ഇത് കണക്ഷൻ പ്രശനങ്ങളായിരിക്കുമെന്നാണ് ഉപയോക്താക്കൾ ആദ്യം കരുതിയിരുന്നത്, പിന്നീടാണ് ഫയർഫോക്സിൽ മാത്രമാണ് പ്രശ്നം നേരിടുന്നത് എന്ന് മനസിലാക്കിയത്. എന്നാൽ ചില എഡ്ജ്, ക്രോം യൂസേഴ്സും സമാന അനുഭവം നേരിട്ടെന്ന റിപ്പോർട്ടുകളുണ്ട്.
കമ്പനിയുടെ സേവന നിബന്ധനകൾ ലംഘിക്കുന്നുവെന്ന കാരണത്താൽ, 2024-ൽ മാനിഫെസ്റ്റ് വി2 ഉപയോഗിച്ച് ക്രോം എക്സ്റ്റൻഷൻസ് പ്രവർത്തനരഹിതമാക്കുമെന്ന് ഗൂഗിൾ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു, ഇത് നിരവധി ജനപ്രിയ ആഡ്-ബ്ലോക്കറുകളെ തകർക്കുമെന്നാണ് കരുതുന്നത്.
പരസ്യമില്ലാതെ വീഡിയോ കാണാൻ യൂട്യൂബ്, ഉപയോക്താക്കൾ പ്രീമിയം മെമ്പർഷിപ്പിലൂടെ അവസരം നൽകുന്നുണ്ട്. എന്നാൽ ഇതിന് പ്രതിമാസം 129 രൂപയും അല്ലെങ്കിൽ പ്രതിവർഷം 1,290 രൂപയും നൽകി വരിക്കാരാകണം. ഇതാണ് ഉപയോക്താക്കളെ എക്സ്റ്റൻഷനുകൾ ഉപയോഗിക്കുന്നതിലേക്ക് നയിക്കുന്നത്.
Check out More Technology News Here
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
- യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും
- കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ
- ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
- കാറിനു യോജിച്ച സ്മാർട്ട്‌ഫോൺ മൗണ്ടും ഹോൾഡറും എങ്ങനെ തിരഞ്ഞെടുക്കാം?
- ത്രെഡ്‌സ് ഡിലീറ്റാക്കാം; ഇൻസ്റ്റഗ്രാം അക്കൗണ്ട് നഷ്ടമാവാതെ തന്നെ