ഐസിസി ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലിൽ, ന്യൂസിലൻഡിനെതിരായ കളിയില്‍ തന്‍റെ 50-ാം ഏകദിന സെഞ്ച്വറി നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ചിത്രങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ അതില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒന്നുണ്ട്. . കോഹ്‌ലിയുടെ കൈയ്യിലെ ബാന്‍ഡ്. ഈ ബാൻഡ് ധരിക്കുന്നത് അദ്ദേഹം മാത്രമല്ല – ബാസ്‌ക്കറ്റ്‌ബോൾ താരം ലെബ്രോൺ ജെയിംസ്, ഒളിമ്പിക് നീന്തൽ താരം മൈക്കൽ ഫെൽപ്‌സ്, റോറി മക്‌ലോറോയ്, ടൈഗർ വുഡ്‌സ് തുടങ്ങിയ മുൻനിര ഗോൾഫ് താരങ്ങളും മറ്റ് അത്‌ലറ്റുകളും ഈ ബാൻഡ് ധരിക്കാറുണ്ട്.
സ്ക്രീന്‍ ഇല്ലാത്ത ഈ ബാൻഡ്, സ്‌മാർട്ട് വാച്ചിനെയോ ഫിറ്റ്‌നസ് ബാൻഡിനെയോ വിദൂരമായി പോലും സാമ്യപ്പെടുത്തുന്നില്ല. ആഗോളതലത്തിൽ പ്രശസ്തരായ കായികതാരങ്ങൾ ഇത് ധരിക്കാൻ തുടങ്ങിയതിന് ശേഷം, ആളുകള്‍ ഇത് എന്താണ് എന്ന് അന്വേഷിച്ചു തുടങ്ങി. വിൽ അഹമ്മദ് സ്ഥാപിച്ച, യുഎസ് ആസ്ഥാനമായുള്ള വെയറബിൾ ടെക്‌നോളജി കമ്പനിയായ WHOOP’വൂപ്പ്’ വികസിപ്പിച്ചെടുത്ത ഫിറ്റ്‌നസ് ബാൻഡാണ് കൗതുകമുണര്‍ത്തുന്ന ഈ ആക്‌സസറി.
എന്താണ് വൂപ്പ്?
പല തരത്തിലുള്ള ഡാറ്റ അളക്കുന്ന, അഞ്ച് സെൻസറുകളുള്ള ഒരു സ്ട്രാപ്പാണിത്. അഞ്ച് ദിവസത്തേക്ക് പവർ ചെയ്യുന്ന ബാറ്ററിയുടെ പിന്തുണയും ഇതിനുണ്ട്. അഞ്ച് എൽഇഡികളും നാല് ഫോട്ടോഡയോഡുകളും കൃത്യമായി ഡാറ്റ ക്യാപ്‌ചർ ചെയ്യുന്നു.
നിങ്ങളുടെ ശരീരത്തെക്കുറിച്ചുള്ള അറിവും ഉൾക്കാഴ്‌ചകളും കണ്ടെത്താനായി നിങ്ങൾ ഇതിനെ ഒരു ആപ്പുമായി പെയര്‍ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഡെയിലി റിക്കവറി (ഫിസിക്കല്‍ ട്രെയിനിംഗില്‍ നിന്നുള്ളത്), ആ ദിനത്തിലെ കാര്‍ഡിയോവാസ്കുലര്‍ സ്ട്രൈന്‍, പരിശീലനത്തിന്‍റെ തോത്, ഉറക്കത്തിന്‍റെ ഗുണനിലവാരം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഉപകരണത്തിലെ സെൻസറുകൾ ഉപയോക്താവിന്‍റെ ഹൃദയമിടിപ്പ്, ഹൃദയമിടിപ്പിലെ വ്യതിയാനം, ആംബിയന്റ് താപനില, ചലനം, ചർമ്മത്തിന്‍റെ ചാലകത എന്നിവ നിരീക്ഷിക്കും. തങ്ങളുടെ മാട്രിക്സ് എല്ലാം തന്നെ ‘ശാസ്ത്രത്തിന്റെ പിന്തുണയുള്ളതും നിരന്തരം വികസിച്ചു കൊണ്ടിരിക്കുന്നതു’മാണെന്ന് കമ്പനി അവകാശപ്പെടുന്നു.
ഒരു വൂപ്പ് പ്രതിദിനം ഏകദേശം 100 MB ഡാറ്റ സൃഷ്ടിക്കുന്നു. ഉപയോക്താക്കൾക്ക് ഏത് സമയത്തും ആപ്പ് വഴി ട്രെന്‍ഡ് അറിയാന്‍ സാധിക്കും. ആപ്പിന്‍റെ ഡെസ്ക്ടോപ്പ് പതിപ്പും ലഭ്യമാണ്. ആപ്പിലെ ഡാറ്റ ഉപയോക്തൃ-നിർദ്ദിഷ്ടമാണ്. ഒരു ഉപയോക്താവ് ഉപകരണം ഉപയോഗിക്കാൻ തുടങ്ങുമ്പോൾ, ബേസ് ലൈന്‍ കണ്ടെത്തുന്നതിന് ഉപയോക്താവിന്‍റെ പെരുമാറ്റ രീതിയുമായി പൊരുത്തപ്പെടാൻ കുറച്ച് ദിവസമെടുക്കും.
ലഭ്യതയും കസ്റ്റമൈസേഷനുകളും
വെയറബിള്‍സിനിടയില്‍ സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ അവതരിപ്പിച്ച ആദ്യത്തെ ഫിറ്റ്‌നസ് ട്രാക്കറാണ് വൂപ്പ്. വാർഷിക സബ്‌സ്‌ക്രിപ്‌ഷനായി $300-ല്‍ തുടങ്ങി, നിലവിൽ ഇത് $239-ന് വാഗ്ദാനം ചെയ്യുന്നു. അതു പോലെ, രണ്ട് വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ 480 ഡോളറായിരുന്നു ആദ്യം, അത് പിന്നീട് $399 ആയി കുറഞ്ഞു. ഉപയോക്താക്കൾക്ക് 12 മാസത്തേക്ക് $30-ന് പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ തിരഞ്ഞെടുക്കാം. ഇത് 28 കളര്‍ ഓപ്ഷനുകളിൽ വരുന്നു, ഉപയോക്താക്കൾക്ക് അവരുടെ വൂപ്പ്, 74,000 നിറങ്ങളും മെറ്റീരിയൽ കോമ്പിനേഷനുകളും ഉപയോഗിച്ച് പൂർണ്ണമായും കസ്റ്റമൈസ് ചെയ്യാന്‍ കഴിയും.
ആജീവനാന്ത വാറന്റിയോടെ വരുന്ന വൂപ്പ്, നിലവിൽ 40 രാജ്യങ്ങളിൽ ലഭ്യമാണ്. ഇന്ത്യയിൽ ഇതു വരെ ലഭ്യമല്ല.
Read in English:Why do Virat Kohli, LeBron James, and other global athletes prefer WHOOP