ഉപയോക്താക്കളെ നിലനിർത്താൻ എപ്പോഴും മികച്ച ഫീച്ചറുകൾ പരീക്ഷിക്കുന്ന മെസേജിങ്ങ് ആപ്പാണ് വാട്സ്ആപ്പ്. മെറ്റ ഉടമസ്ഥതയിലുള്ള ആപ്പ് അടുത്തിടെ പുറത്തിറക്കിയ ഫീച്ചറായിരുന്നു വാട്സ്ആപ്പ് ചാനൽ. പ്രിയപ്പെട്ട താരങ്ങൾ, ടീമുകൾ, ഓർഗനൈസേഷനുകൾ എന്നിവയിൽ നിന്നുള്ള അപ്‌ഡേറ്റുകൾ പിന്തുടരാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ പുറത്തിറക്കി ഏഴ് ആഴ്ചകൾക്കുള്ളിൽ തന്നെ 500 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കൾ എന്ന നാഴികക്കല്ല് പിന്നിട്ടതായി മാർക്ക് സക്കർബർഗ് അറിയിച്ചിരുന്നു.
ഇതേതുടർന്നാണ്, ചാനലുകളിലേക്ക് ഒരു പുതിയ ഫീച്ചറായി സ്റ്റിക്കറുകൾ എത്തിയത്. സ്വകാര്യ ചാറ്റുകളിൽ സ്റ്റിക്കർ ഉപയോഗിക്കുന്നതുപോലെ ഇനിമുതൽ ചാനൽ സന്ദേശങ്ങൾ കളറാക്കാനും സ്റ്റിക്കർ ഉപയോഗിക്കാം. ഗ്രൂപ്പുകളിലും മറ്റു സ്വകാര്യ ചാറ്റുകളിലും ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫീച്ചറാണ് സ്റ്റിക്കറുകൾ. സന്ദേശങ്ങൾക്ക് വലിയ മറുപടികൾ ടൈപ്പ് ചെയ്ത് വിഷമിക്കാതെ ഒറ്റ ടാപ്പിൽ സ്റ്റിക്കറുകളിലൂടെ മറുപടി കൊടുക്കാമെന്നതാണ് സ്റ്റിക്കറുകൾ ആളുകൾ കൂടുതലായുപയോഗിക്കാൻ ഇടയാക്കിയത്. കൂടാതെ വിവിധ സിനിമാ- കായിക താരങ്ങളുടെ സ്റ്റിക്കറുകൾ കൂടാതെ നമ്മുടെ സ്വന്തം ഫോട്ടോകളും ട്രോളുകളും ഉൾപ്പെടുത്താമെന്നതും സ്റ്റിക്കറിന്റെ പ്രചാരത്തിനിടയാക്കി.
വാട്സ്ആപ്പിൽ ഫോളോചെയ്യുന്ന ആളുകളിൽ നിന്നും ഓർഗനൈസേഷനുകളിൽ നിന്നും ടീമുകളിൽ നിന്നും അപ്‌ഡേറ്റുകൾ ലഭിക്കുന്നതിനുള്ള ഒരു പുതിയ മാർഗമാണ് വാട്സ്ആപ്പ് ചാനലുകൾ. ചാനലുകൾ നിങ്ങളുടെ സ്വകാര്യ ചാറ്റുകളിൽ നിന്ന് വ്യത്യസ്‌തമാണ്, നിങ്ങൾ ആരെയാണ് പിന്തുടരാൻ തിരഞ്ഞെടുക്കുന്നത് എന്നത് മറ്റു ഫോളോവേഴ്സിന് ദൃശ്യമാകില്ല. ഒരു QR കോഡ് സ്‌കാൻ ചെയ്‌തോ ലിങ്കിൽ ടാപ്പ് ചെയ്‌തോ നിങ്ങൾക്ക് ചാനലുകളിൽ ജോയിൻ ചെയ്യാം, കൂടാതെ നിങ്ങൾക്ക് സ്വന്തമായി ചാനൽ സൃഷ്‌ടിക്കുകയും നിങ്ങളെ പിന്തുടരാൻ മറ്റുള്ളവരെ ക്ഷണിക്കുകയും ചെയ്യാം.
Check out More Technology News Here
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
- യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും
- കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ
- ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
- കാറിനു യോജിച്ച സ്മാർട്ട്‌ഫോൺ മൗണ്ടും ഹോൾഡറും എങ്ങനെ തിരഞ്ഞെടുക്കാം?
- ത്രെഡ്‌സ് ഡിലീറ്റാക്കാം; ഇൻസ്റ്റഗ്രാം അക്കൗണ്ട് നഷ്ടമാവാതെ തന്നെ