റീൽസും പോസ്റ്റും ഇനി ‘ക്ലോസ് ഫ്രെണ്ട്സ്’ ലിസ്റ്റിലേക്കും ഷെയർ ചെയ്യാം, പുതിയ ഫീച്ചർ പ്രഖ്യാപിച്ചിരിക്കുകയാണ് ജനപ്രിയ സോഷ്യൽ മീഡിയ ആപ്പ് ഇൻസ്റ്റഗ്രാം. നിലവിൽ ക്ലോസ് ഫ്രെണ്ട്സ് ഓപ്ഷൻ ഉപയോഗിച്ചിരുന്നത്, സ്റ്റോറികളും നോട്ടുകളും തിരഞ്ഞെടുത്ത ഫോളേവേഴ്സിന് മാത്രമായി ഷെയർ ചെയ്യാനായിരുന്നു. ഇതിലൂടെ ആരൊക്കെ സ്റ്റോറിയും നോട്ട്സും കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാൻ സാധിച്ചിരുന്നു.
ക്ലോസ് ഫ്രെണ്ട്സിൽ പങ്കിട്ട പോസ്റ്റ് ആരെങ്കിലും ലൈക്കു ചെയ്യുകയോ കമന്റ് ചെയ്യുകയോ ഉണ്ടായാൽ ഇത് ലിസ്റ്റിലെ മറ്റുള്ളവർക്കും കാണാൻ സാധിക്കുന്നു. ക്ലോസ് ഫ്രെണ്ട്സ് ഫീച്ചർ, റീൽസുകളിലേക്കും, പോസ്റ്റുകളിലേക്കും വിപുലീകരിച്ചതിന്റെ പ്രധാന ലക്ഷ്യം സ്വകാര്യതയാണ്. കൂടുതൽ ആളുകളുമായി പോസ്റ്റുകൾ പങ്കിടാൻ ആഗ്രഹിക്കാത്തവർക്ക് ഈ ഫീച്ചർ ഉപകാരപ്രദമാണ് .
സാധാരണ ഉപയോക്താക്കളെ അപേക്ഷിച്ച് കണ്ടന്റ് ക്രിയേറ്റേഴ്സിനും പുതിയ സവിശേഷത ഗുണം ചെയ്യുന്നു. കാരണം ഇൻസ്റ്റഗ്രാമിലൂടെ പണം സമ്പാദിക്കുന്ന അളുകൾക്ക് അവരുടെ വീഡിയോകളും പോസ്റ്റുകളും പണമടച്ചവർക്ക് മാത്രമായി പങ്കുവയ്ക്കാനും ഇതിലൂടെ അവസരം ഒരുങ്ങുന്നു.
ക്ലോസ് ഫ്രെണ്ട്സുമായി പോസ്റ്റുകളും റീലുകളും എങ്ങനെ ഷെയർ ചെയ്യാം?
ഇൻസ്റ്റാഗ്രാമിൽ റീലുകളും പോസ്റ്റുകളും ഷെയർ ചെയ്യുന്നതിനു മുൻപായി, ‘ഓഡിയൻസ്’ എന്ന പുതിയ ഓപ്ഷൻ കാണാൻ സാധിക്കും, ഇവിടെ കാണുന്ന ‘ക്ലോസ് ഫ്രെണ്ട്സ്’ ഓപ്ഷൻ തിരഞ്ഞെടുത്ത് ‘ഡൺ’ അമർത്തിയാൽ നിങ്ങൾക്ക് തിരഞ്ഞെടുത്ത ഫോളോവേഴ്സുമായി മാത്രം വീഡിയോകളും ഫോട്ടോകളും പങ്കിടാൻ സാധിക്കും.
സ്റ്റോറികളിലെയും നോട്ടുകളിലെയും പോലെ തന്നെ, ഒരു പച്ച നിറത്തിലെ വൃത്തം ഇത്തരം ക്ലോസ് ഫ്രണ്ട്സ് പോസ്റ്റുകളിലും നമുക്ക് കാണാൻ സാധിക്കും. ഇൻസ്റ്റഗ്രാം ബ്രോഡ് കാസ്റ്റ് ചാനലിലൂടെ, മെറ്റ സ്ഥാപകൻ മാർക്ക് സക്കർബർഗ്ഗ് തന്നെയാണ് പുതിയ ഫീച്ചർ പ്രഖ്യാപിച്ചതും വിശദീകരിച്ചതും.
Check out More Technology News Here
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
- യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും
- കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ
- ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
- കാറിനു യോജിച്ച സ്മാർട്ട്‌ഫോൺ മൗണ്ടും ഹോൾഡറും എങ്ങനെ തിരഞ്ഞെടുക്കാം?
- ത്രെഡ്‌സ് ഡിലീറ്റാക്കാം; ഇൻസ്റ്റഗ്രാം അക്കൗണ്ട് നഷ്ടമാവാതെ തന്നെ