ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് ഫോണ്‍ നമ്പര്‍ പങ്കിടാതെ തന്നെ മറ്റുള്ളവരുമായി ആശയവിനിമയം നടത്താന്‍ അനുവദിക്കുന്ന പുതിയ യൂസര്‍ നെയിം ഫീച്ചര്‍ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റാഗ്രാമിന് സമാനമായ ഫീച്ചര്‍ ഉപയോക്തൃ സ്വകാര്യത വര്‍ദ്ധിപ്പിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ മറ്റുള്ളവരുമായി പങ്കുവെക്കേണ്ടതില്ലെന്നാണ് ഫീച്ചറിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ആന്‍ഡ്രോയിഡിനുള്ള വാട്ട്സ്ആപ്പിന്റെ ബീറ്റ പതിപ്പില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വാബീറ്റ ഇന്‍ഫോയാണ് ഇത് ആദ്യം കണ്ടെത്തിയത്, ഐഒഎസിലെ ബീറ്റ ഉപയോക്താക്കളില്‍ വാട്‌സ്ആപ്പ് ഇപ്പോള്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതായി തോന്നുന്നു.
വാബീറ്റഇന്‍ഫോ പങ്കിട്ട സ്‌ക്രീന്‍ഷോട്ട് അനുസരിച്ച്, വാട്‌സ്ആപ്പ് യൂസര്‍ നെയിം സജ്ജീകരിക്കാനുള്ള ഓപ്ഷന്‍ ആപ്പിന്റെ പ്രൊഫൈല്‍ പേജില്‍ നിന്ന് ആക്സസ് ചെയ്യാന്‍ കഴിയും. ഒരു വ്യക്തിയുടെ യൂസര്‍ നെയിമുമായി ആരെങ്കിലും ചാറ്റ് ആരംഭിച്ചാല്‍, ആ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പര്‍ മറച്ചുവെക്കപ്പെടും. വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും ഇഷ്ടമുള്ള യൂസര്‍നെയിം തിരഞ്ഞെടുക്കാന്‍ വാട്ട്സ്ആപ്പ് അനുവദിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സാധാരണ വാട്ട്സ്ആപ്പ് ചാറ്റുകള്‍ക്ക് സമാനമായി, യൂസര്‍നെയിം ഉപയോഗിച്ച് ആരംഭിക്കുന്ന സംഭാഷണങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്യും.
ഒരു സംഭാഷണത്തില്‍ ചിത്രങ്ങളോ വീഡിയോകളോ കാണുമ്പോള്‍ ചിത്രങ്ങളും വീഡിയോകളും ജിഫുകളും അയയ്ക്കാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്ന ഫീച്ചറും ഡവലപ്പര്‍മാര്‍ അവതരിപ്പിക്കുന്നതായി തോന്നുന്നു. വാട്ട്സ്ആപ്പ് നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുയാണ്. അടുത്തിടെ ടെലിഗ്രാം പോലുള്ള ചാനലുകള്‍ അവതരിപ്പിച്ചിരുന്നു.