ഹൈദരാബാദ്
ലുലു ഗ്രൂപ്പിന്റെ തെലങ്കാനയിലെ ആദ്യ മാളും ഹൈപ്പർമാർക്കറ്റും ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ പ്രവർത്തനം തുടങ്ങി. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ തെലങ്കാന വ്യവസായമന്ത്രി കെ ടി രാമറാവു, യുഎഇ കോൺസൽ ജനറൽ ആരെഫ് അൽനുഐമി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഹൈപ്പർമാർക്കറ്റ്. ഗെയിംസ് സെന്റര് ലുലു ഫൺടൂറ, ഇലക്ട്രോണിക്സ് ഹോം ഉൽപ്പന്നങ്ങളുടെ ലുലു കണക്ട്, ലുലു ഫാഷൻ സ്റ്റോർ, 1400 പേർക്ക് ഇരിക്കാവുന്ന അഞ്ച് തിയറ്റർ സ്ക്രീനുകൾ, ഫുഡ് കോർട്ട് എന്നിവയും മാളിലുണ്ട്. 2500ലധികം പേർക്ക് പുതിയ തൊഴിൽ അവസരം ഒരുങ്ങി.
3500 കോടി രൂപയുടെ നിക്ഷേപമാണ് മൂന്നു വർഷത്തിൽ ലക്ഷ്യമിടുന്നതെന്നും സംസ്ഥാനത്തെ ഏറ്റവും വലിയ ഷോപ്പിങ് മാളും, ഹൈപ്പർമാർക്കറ്റുകളും ഇതിന്റെ ഭാഗമായി തുറക്കുമെന്നും -എം എ യൂസഫലി പറഞ്ഞു.
ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അഷറഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർമാരായ എം എ സലിം, മുഹമ്മദ് അൽത്താഫ്, ലുലു ഇന്ത്യ ആൻഡ് ഒമാൻ ഡയറക്ടർ എ വി ആനന്ദ്, ലുലു ഇന്ത്യ ഡയറക്ടർ ആൻഡ് സിഇഒ എം എ നിഷാദ്, ഡയറക്ടർ ഫഹാസ് അഷറഫ്, സിഒഒ രജിത് രാധാകൃഷ്ണൻ, ഷോപ്പിങ് മാൾസ് ഡയറക്ടർ ഷിബു ഫിലിപ്സ്, ലുലു തെലങ്കാന ഡയറക്ടർ അബ്ദുൾ സലീം, റീജണൽ മാനേജർ അബ്ദുൾ ഖദീർ ഷെയ്ഖ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.