Wednesday, June 11, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

by News Desk
October 1, 2024
in BUSINESS
0
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
0
SHARES
48
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> ചെറുകിട വ്യവസായ വികസന രംഗത്ത് ചരിത്ര നേട്ടവുമായി കുതിക്കയാണ് കേരളം. വ്യവസായ വകുപ്പ് പ്രഖ്യാപിച്ച സംരംഭക വർഷം പദ്ധതിയിലൂടെ രണ്ടര വർഷത്തിനകം 300 227 ചെറുകിട സംരംഭങ്ങൾക്ക് തുടക്കമിട്ടു. ഇവയിൽ 93000 പേർ വനിതാ സംരഭകരാണ്.

6,38,322 തൊഴിലവസരങ്ങൾ ഇതുവഴി സൃഷ്ടിക്കപ്പെട്ടു എന്ന നേട്ടവും ഇതോടൊപ്പമുണ്ട്. ഇവയിൽ എല്ലാമായി 19,446.26 കോടി രൂപയുടെ നിക്ഷേപം സാധ്യമാക്കിയതും നേട്ടം. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ രാജ്യത്തുതന്നെ ഒന്നാമതെത്തി നിൽക്കുന്ന കേരള മോഡലാണ് ഇതോടെ തരംഗമാവുന്നത്.

സാധാരണക്കാർക്ക് ഒരു വ്യവസായം തുടങ്ങുക എന്നത് എളുപ്പമാക്കി തീർത്തു. സംരംഭകരെ സഹായിക്കാൻ 4% പലിശയ്ക്ക് 10 ലക്ഷം രൂപ വരെ വായ്പ നൽകിയത് ഈ നേട്ടത്തിൽ പ്രധാന ഘടകമായി. വ്യവസായങ്ങൾ തുടങ്ങാൻ ആഗ്രഹിക്കയും എന്നാൽ ആവശ്യമായ വിവരങ്ങളും സഹായങ്ങളും ലഭിക്കാതെ ബുദ്ധിമുട്ടുകയും ചെയ്തവർക്ക് വഴികാട്ടി. എല്ലാ പഞ്ചായത്തുകളിലും സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ 1153 എക്സിക്യുട്ടീവുകളെ നിയമിച്ചു. 1034 ഹെൽപ് ഡെസ്കുകൾ ഇതിനായി പ്രവർത്തിച്ചു.

അടച്ചു പൂട്ടൽ നിരക്ക് ഏറ്റവും കുറവ് കേരളത്തിൽ

എംഎസ്എംഇകളിൽ നിന്നും തിരഞ്ഞെടുത്ത 1000 എം എസ്സ് എം ഇകളെ നാലു വർഷത്തിനുള്ളിൽ ശരാശരി 100 കോടി വിറ്റുവരവുള്ള ബിസിനസുകളായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഈ സർക്കാർ ആരംഭിച്ച മിഷൻ 1000 പദ്ധതി വളർച്ചയ്ക്ക് പിന്നിൽ സഹായക ഘടകമായി.

രാജ്യത്ത് ഒരുവർഷം ആരംഭിക്കുന്ന എം എസ് എം ഇകളിൽ 30% ആണ് അടച്ചുപൂട്ടുന്നതെങ്കിൽ കേരളത്തിൽ ഇത് 15% മാത്രമായി കുറയ്ക്കുവാൻ കഴിഞ്ഞതും ശ്രദ്ധേയമായി. സംരംഭകരെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല ഉല്പനങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ വിപണന സാധ്യത കൂട്ടുന്നതിനുമായി ആരംഭിച്ച “കേരളാ ബ്രാന്റ് പദ്ധതി വഴി അവർക്ക് ലോക വിപണിയിലേക്ക് വാതിൽ തുറന്നു നൽകി.

പദ്ധതി നേട്ടം സംബന്ധിച്ച് വ്യവസായ മന്ത്രി പി രാജീവിന്റെ സോഷ്യൽ മീഡിയ കുറിപ്പ് പൂർണ്ണ രൂപം

2022 മാർച്ച് 30നാരംഭിച്ച് രണ്ടര വർഷം പൂർത്തിയാകുന്ന ഈ വേളയിൽ സംരംഭക വർഷം പദ്ധതിയിലൂടെ 3,00,000 സംരംഭങ്ങളെന്ന ചരിത്രനേട്ടം കേരളം കൈവരിച്ചുവെന്ന സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. എം എസ് എം ഇ മേഖലയിൽ ഇന്ത്യയിലെ തന്നെ ബെസ്റ്റ് പ്രാക്റ്റീസായി തെരഞ്ഞെടുക്കപ്പെട്ട ഈ സർക്കാരിൻ്റെ അഭിമാന പദ്ധതി ഈ ദിവസം വരെയായി കേരളത്തിൽ 3,00,227 സംരംഭങ്ങളും 6,38,322 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും 19,446.26 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരികയും ചെയ്തു. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ രാജ്യത്തുതന്നെ ഒന്നാമതെത്തി നിൽക്കുന്ന ഘട്ടത്തിൽ തന്നെ മറ്റൊരു വലിയ നേട്ടം കൂടി കേരളത്തിന് കൈവരിക്കാൻ സാധിച്ചിരിക്കുന്നു.

93,000ത്തിലധികം വനിതാ സംരംഭകർ സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി കേരളത്തിലുണ്ടായി എന്നതും ശ്രദ്ധേയമാണ്. എല്ലാ പഞ്ചായത്തുകളിലും സംരംഭങ്ങൾ ആരംഭിക്കാൻ സഹായിക്കാൻ എക്സിക്യുട്ടീവുകളെ(1153 പേരെ) നിയമിക്കുകയും ഹെൽപ് ഡെസ്കുകൾ(1034 എണ്ണം) ആരംഭിക്കുകയും ചെയ്തത് സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമായി. ഒപ്പം എം എസ് എം ഇ സംരംഭം ആരംഭിക്കുന്നതിന് 4% പലിശയ്ക്ക് 10 ലക്ഷം രൂപ വരെ വായ്പ നൽകിയതും സംരംഭകലോകത്തേക്ക് ആളുകളെ ആകർഷിച്ചു. കേരളത്തിലെ എംഎസ്എംഇകളിൽ നിന്നും തിരഞ്ഞെടുത്ത 1000 എം എസ്സ് എം ഇകളെ നാലു വർഷത്തിനുള്ളിൽ ശരാശരി 100 കോടി വിറ്റുവരവുള്ള ബിസിനസുകളായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഈ സർക്കാർ ആരംഭിച്ച മിഷൻ 1000 പദ്ധതി മുന്നോട്ടുപോകുകയാണ്. ഒപ്പം സംസ്ഥാനത്തെ എംഎസ്എംഇകൾക്ക് അപകട സാധ്യതകളിൽ നിന്ന് സാമ്പത്തിക പരിരക്ഷ നൽകുന്നതിന് മിനിമം ഇൻഷുറൻസ് പരിരക്ഷ നൽകാൻവേണ്ടി എം എസ് എം ഇ ഇൻഷുറൻസ് പദ്ധതിയും വ്യവസായവകുപ്പ് ആരംഭിച്ചു. കേരളത്തിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്കും നൽകുന്ന സേവനങ്ങൾക്കും ഒരു ആഗോള ഗുണനിലവാരം കൊണ്ടു വരാനും അതു വഴി ഈ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും അന്താരാഷ്ട്ര വിപണിയിൽ ഉള്ള വിപണന സാധ്യത കൂട്ടുന്നതിനുമായി “കേരളാ ബ്രാൻ്റ്” പദ്ധതിയും സർക്കാർ ആരംഭിച്ചു. രാജ്യത്ത് ഒരുവർഷം ആരംഭിക്കുന്ന എം എസ് എം ഇകളിൽ 30% ആണ് അടച്ചുപൂട്ടുന്നതെങ്കിൽ കേരളത്തിൽ ഇത് 15% മാത്രമാണ്. എല്ലാ ജില്ലകളിലും ആരംഭിച്ചിരിക്കുന്ന ടെക്നോളജി ക്ലിനിക്കുകൾ വഴിയാണ് സംരംഭകരുടെയും സംരംഭങ്ങളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വ്യവസായ വകുപ്പ് ഇടപെടുന്നത്.

3 ലക്ഷം സംരംഭങ്ങൾ കടന്ന് സംരംഭകവർഷം മുന്നേറുമ്പോൾ കേരളത്തിൻ്റെ ഈ നേട്ടം നമുക്ക് ആഘോഷിക്കാം. ഇനിയും മുന്നോട്ടുപോകാം.

Previous Post

തുറക്കുന്നു കേരള ഗ്രോ ബ്രാൻഡഡ് ഷോപ്പ്, 
വാങ്ങാം ഉത്തമ ഉൽപ്പന്നങ്ങൾ

Next Post

മഴയേയും ബംഗ്ലാദേശിനേയും തോൽപ്പിച്ചു; പരമ്പര തൂത്തുവാരി ഇന്ത്യ

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
42
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
70
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
40
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
38
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
42
നേട്ടം-കൊയ്ത്-ഇന്ത്യൻ-ഓഹരി-സൂചിക…-സ്റ്റോക്ക്-റിവ്യൂ
BUSINESS

നേട്ടം കൊയ്ത് ഇന്ത്യൻ ഓഹരി സൂചിക… സ്റ്റോക്ക് റിവ്യൂ

September 30, 2024
24
Next Post
മഴയേയും-ബംഗ്ലാദേശിനേയും-തോൽപ്പിച്ചു;-പരമ്പര-തൂത്തുവാരി-ഇന്ത്യ

മഴയേയും ബംഗ്ലാദേശിനേയും തോൽപ്പിച്ചു; പരമ്പര തൂത്തുവാരി ഇന്ത്യ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.