ജിസാൻ > ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) ജനകീയ ഓണാഘോഷവും കലാവിരുന്നും സംഘടിപ്പിച്ചു. ജിസാൻ ഫുക്ക മറീന ആഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടികൾ ജല മുഖ്യരക്ഷാധികാരി താഹ കൊല്ലേത്ത് ഉദ്ഘാടനം ചെയ്തു. എല്ലാത്തരം ഭേദചിന്തകൾക്കും അതീതമായ സമത്വ സങ്കൽപ്പമാണ് ഓണം വിളംബരം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജല കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഫൈസൽ മേലാറ്റൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സതീഷ് കുമാർ നീലാംബരി ഓണസന്ദേശം നൽകി. കോൺസുലേറ്റ് സാമൂഹിക ക്ഷേമ സമിതി അംഗം ഡോ.സയ്യദ് കാശിഫ്, കെഎംസിസി ജിസാൻ കേന്ദ്രകമ്മിറ്റി ചെയർമാൻ ഗഫൂർ വാവൂർ, തനിമ സാംസ്കാരിക വേദി രക്ഷാധികാരി മുഹമ്മദ് ഇസ്മായിൽ മാനു, ജല രക്ഷാധികാരികളായ മനോജ് കുമാർ, മൊയ്തീൻ ഹാജി, സണ്ണി ഓതറ, ജല ട്രഷറർ ഡോ. ജോ വർഗീസ്, വൈസ് പ്രസിഡന്റുമാരായ ഡോ. രമേശ് മൂച്ചിക്കൽ, ഹനീഫ മൂന്നിയൂർ, സെക്രട്ടറി അനീഷ് നായർ, ജബ്ബാർ പാലക്കാട് എന്നിവർ ഓണാശംസകൾ നേർന്നു.
സ്വാഗത സംഘം ചെയർമാൻ വെന്നിയൂർ ദേവൻ സ്വാഗതവും സെക്രട്ടറി സലാം കൂട്ടായി നന്ദിയും പറഞ്ഞു. ജല കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അനിൽ അമ്പാടി, ഹഷാദ് അമ്പയക്കുന്നുമ്മൽ എന്നിവർ അവതാരകരായിരുന്നു. വിവിധ കലാപരിപാടികളും പുലികളിയും നടന്നു. ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മാനപദ്ധതിയിൽ വിജയികളായവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
