കൊച്ചി
ഡോളറുമായുള്ള വിനിമയമൂല്യത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞു. ബുധനാഴ്ച ഇന്റർ ബാങ്ക് ഫോറെക്സ് വിപണിയിൽ അമേരിക്കൻ ഡോളറിനെതിരെ 83.02 നിരക്കിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. പിന്നീട് മൂല്യം മുൻദിവസത്തെ അവസാന നിരക്കായ 83.05ൽനിന്ന് 14 പൈസ നഷ്ടത്തിൽ 83.19ലേക്ക് കൂപ്പുകുത്തി.
ചൊവ്വാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ ഒരു ഡോളര് കിട്ടാന് 83.05 രൂപ വേണം എന്നത് ബുധനാഴ്ച 83.14 രൂപയായി. രൂപയുടെ സര്വകാല റെക്കോഡ് തകര്ച്ചയാണിത്. ഇതിനുമുമ്പ് ആഗസ്ത് 21നാണ് രൂപ ഏറ്റവും താഴ്ന്നനിലയിലെത്തിയത്. ഡോളറിനെതിരെ 83.13 ആയിരുന്നു അന്ന് മൂല്യം.
ഡോളര് ശക്തിപ്പെട്ടതും സൗദി അറേബ്യയും റഷ്യയും എണ്ണ ഉല്പ്പാദനം കുറയ്ക്കാന് തീരുമാനിച്ചതും അന്താരാഷ്ട്ര വിപണയിലെ ക്രൂഡ്ഓയില് വിലക്കയറ്റവുമാണ് രൂപയുടെ മൂല്യത്തകര്ച്ചയ്ക്ക് പ്രധാനകാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.