നമ്മുടെ രക്തത്തില്‍ പ്രധാനമായും 3 തരം കോശങ്ങളാണ് ഉള്ളത്. ശ്വേതാണു അഥവാ വൈറ്റ്ബ്ലഡ് സെല്‍സ്, രക്താണു അഥവാ റെഡ് ബ്ലഡ് സെല്‍സ്, പ്ലേററ്ലെറ്റ്സ് എന്നിവയാണ് ഇവ. ഇതില്‍ വലിപ്പം കുറഞ്ഞവയാണ് പ്ലേറ്റ്ലെറ്റുകള്. ഇവ കോശങ്ങളാണെന്നര്‍ത്ഥം. രക്തത്തില്‍ ഇവ ഒഴുകി നടക്കുന്നത് ആല്‍ബുമിനുകളിലാണ്. സാധാരണ ഗതിയില്‍ ഇവ ശരീരത്തില്‍ കാര്യമായ പ്രവര്‍ത്തിയ്ക്കുന്നില്ല. മൈക്രോസ്കോപിലൂടെ നോക്കിയാല്‍ ഇവ പ്ലേറ്റുകള്‍ കമഴ്ത്തി വച്ച രൂപത്തില്‍ കാണുകയും ചെയ്യാം. നമ്മുടെ ശരീരത്തില്‍ കോടാനുകോടി പ്ലേറ്റ്ലെറ്റുകളുണ്ട്. ഒരു മൈക്രോ ലിറ്റര്‍ രക്തത്തില്‍ ഒന്നര ലക്ഷം മുതല്‍ നാലര ലക്ഷം വരെ പ്ലേറ്റ്ലെറ്റുകളുണ്ട്. ഇവ മജ്ജയിലാണ് ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. 8-10 ദിവസം വരെ ആയുസുള്ള ഇവ നശിയ്ക്കുമ്പോള്‍ പുതിയവ ഉല്പാദിപ്പിച്ചു കൊണ്ടിരിയ്ക്കും.