കറിക്ക് അൽപ്പം ഉപ്പ് കുറഞ്ഞ് പോയാൽ വീട്ടിൽ ബഹളമുണ്ടാക്കുന്ന ആണുങ്ങളെ കണ്ടിട്ടില്ലെ. ഒരു പരിധി വരെ ഇത് ശരിയാണ്. കറികൾക്ക് ഉപ്പ് കുറഞ്ഞാലും കൂടിയാലും പ്രശ്നമാണ്. കറി നന്നാവണമെങ്കിൽ ഉപ്പ് പാകത്തിന് വേണം. പക്ഷെ ഈ ഉപ്പിൻ്റെ ഉപയോഗം നല്ലതാണോ എന്ന് എപ്പോഴെങ്കിലും ഇവർ ചിന്തിക്കാറുണ്ടോ? ചില ആളുകൾക്ക് എല്ലാത്തിനും ഒരൽപ്പം കൂടുതൽ ഉപ്പ് കഴിക്കുന്ന സ്വഭാവമുണ്ട്. എന്നാൽ ഈ അമിതമായ ഉപ്പിൻ്റെ ഉപയോഗം പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഇവർ മറന്ന് പോകാറുണ്ട്. സോഡിയം എന്ന് ഘടകം ശരീരത്തിൽ കൃത്യമായി എത്തുന്നത് ഉപ്പിലൂടെ ആണ് എന്നാൽ ഉപ്പ് അമിതമായി കഴിച്ചാൽ അത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.