പണ്ടുകാലത്ത് പാടത്തും തൊടിയിലുമെല്ലാം പണിയെടുത്ത് തളരുമ്പോള്‍ തളര്‍ച്ചയും വിശപ്പുമെല്ലാം കുറയ്ക്കാന്‍ ആളുകള്‍ സ്വീകരിച്ചിരുന്ന ഒരു വഴിയുണ്ട്. ഇത് കഞ്ഞിവെള്ളത്തില്‍ അല്‍പം ഉപ്പിട്ട് കുടിയ്ക്കുകയെന്നതാണ്. പണ്ടത്തെ പല കാര്യങ്ങളും, ഭക്ഷണ ശീലങ്ങള്‍ അടക്കം മാറിയപ്പോള്‍ ഇത്തരത്തിലെ ശീലങ്ങള്‍ക്കും മാറ്റം വന്നു. എന്നാല്‍ വാസ്തവത്തില്‍ കഞ്ഞിവെള്ളത്തില്‍, അതും അല്‍പം ചൂടുള്ള കഞ്ഞിവെള്ളത്തില്‍ ശകലം ഉപ്പിട്ട് കുടിച്ച് നോക്കൂ. ഇത് നല്‍കുന്ന ഗുണങ്ങള്‍ ചെറുതല്ല.