ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പല ഭക്ഷണങ്ങളും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഓരോന്നും കഴിക്കേണ്ട വിധം കഴിച്ചാലേ അതിന്റെ ഗുണങ്ങൾ ലഭ്യമാകൂ. എത്ര ആരോഗ്യകരമായ ഭക്ഷണവും അമിതമായോ, തെറ്റായ രീതിയിലോ കഴിച്ചാൽ ആരോഗ്യത്തിന് അത് ഗുണത്തേക്കാലിരട്ടി ദോഷം ചെയ്യുകയേ ഉള്ളൂ. നമുക്ക് സുപരിചിതമായ ഓട്സ് കഴിക്കാനുള്ള ഒരു രീതിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.ഓട്സ് ആരോഗ്യകരമായ ഭക്ഷണമാണെന്നതിൽ തർക്കമൊന്നും ഉണ്ടാകില്ല. പലതരം ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും ധൈര്യപൂർവ്വം കഴിക്കുന്ന ഒന്നാണ് ഓട്സ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഏറെ പ്രിയങ്കരമാണ് ഓട്സ് എന്ന ഭക്ഷണം. കാരണം, ഇതിൽ നിന്ന് ശരീരത്തിന് ആവശ്യമായ പല സുപ്രധാന പോഷകങ്ങളും ലഭിക്കുന്നു, ഭാരം കൂട്ടാതെ തന്നെ.