ബിപി കൂടുന്നത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. ഇതു പോലെ തന്നെ ബിപി കുറയുന്നതും നല്ലതല്ല. ഹൈപ്പോടെന്‍ഷന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഒരു നിശ്ചിത അളവില്‍ താഴെ ബിപി കുറയുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്ന ഒന്നാണ്. തലചുറ്റല്‍, ഓക്കാനം, കാഴ്ചമങ്ങല്‍, അലസത തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇത് വഴിയൊരുക്കുകയും ചെയ്യുന്നു. കൂടിയ ബിപി കുറയ്ക്കാന്‍ നാം ചില ഭക്ഷണങ്ങള്‍ ഒഴിവാക്കാനും കഴിയ്ക്കാനും പറയാറുണ്ട്. ഇതുപോലെ കുറഞ്ഞ ബിപി നോര്‍മലാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണ വസ്തുക്കളുമുണ്ട്. ഇവയെന്തെന്നറിയൂ.















