സൊഹാർ/ ഒമാൻ > ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ഏവൂർ ചേപ്പാട് സ്വദേശി മോഹന കുമാർ നാരായണൻ (48) സൊഹാറിൽ ഹൃദയഘാതത്തെ തുടർന്നു നിര്യാതനായി . സൊഹാറിലെ സ്വകാര്യ കമ്പനിയിൽ നാല് വർഷമായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ :അമ്പിളി .മക്കൾ :അശ്വതി, ആതിര
അച്ഛൻ :നാരായണൻ . അമ്മ: ഓമന . മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾ നടന്നു വരുന്നു.















