എല്ലാവർക്കും പേടിയുള്ളതാണ് ഹൃദയാഘാതവും ഹൃദയ സംബന്ധമായ രോഗങ്ങളും. ഒട്ടും പ്രതീക്ഷിക്കാതെ വരുന്ന ഈ രോഗാവസ്ഥ ജീവന് പോലും ഭീഷണിയാണ്. ഹൃദയ പേശികളിലേക്കുള്ള രക്തത്തിൻ്റെ പ്രവാഹം പെട്ടെന്ന് തടസപ്പെടുന്ന അവസ്ഥയിലാണ് ഹൃദയാഘാതമുണ്ടാകുന്നത്. അമിതമായി കൊഴുപ്പ് രക്തധമനികളിൽ അടിഞ്ഞ് കൂടുന്നതാണ് രക്തപ്രവാഹം തടസപ്പെടാൻ കാരണമാകുന്നത്. നേരത്തെയുള്ള പരിശോധനകളിലൂടെ രക്തധമനികളിലെ തടസങ്ങൾ കണ്ടെത്താനും മാറ്റാനും കഴിയാറുണ്ട്. എന്നാൽ ഇത് അറിയാതെ പോകുന്ന അവസ്ഥയിലാണ് പെട്ടെന്ന് ഹൃദയാഘാതമുണ്ടാകുന്നത്. ചില പഠനങ്ങളിൽ ഇന്ത്യയിൽ 50% ഹൃദയാഘാതം സംഭവിക്കുന്നത് 45 വയസ്സിന് താഴെയുള്ളവരിലാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഓരോ 5 ഹൃദയാഘാതത്തിലും 1 വീതം 40 വയസ്സിന് താഴെയുള്ളവരിൽ സംഭവിക്കുന്നതായും ഓരോ വർഷവും 2% വർധിക്കുന്നതായും യുഎസ് പഠനത്തിൽ പറയുന്നു. ഏറെ ഭയാനകമായ അവസ്ഥയാണിത്. ഇങ്ങനെയുള്ള ഈ വർദ്ധനവിന് കാരണമാകുന്ന പ്രശ്നം പരിഹരിക്കുകയും രോഗത്തെ നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഏറെ പ്രധാനമാണ്. ഇതേക്കുറിച്ച് Dr. Bharat Vijay Purohit, Sr. Consultant Interventional Cardiologist & Director of Cath Lab, Yashoda Hospitals, Hyderabad സംസാരിക്കുന്നു.