ഭക്ഷണം കഴിച്ച ശേഷം വയർ വീർക്കുന്നതും ഗ്യാസ്ട്രിക് പ്രശ്നങ്ങളും ഉണ്ടാകുന്നത് പലരും നേരിടുന്ന പ്രശ്നങ്ങളാണ്. വയർ ഇത്തരത്തിൽ വീർക്കുന്നത് പല കാരണങ്ങളുണ്ട്. ഭക്ഷണം കഴിക്കുന്നതിൽ ഉണ്ടാകുന്ന ശീലങ്ങളിലെ മാറ്റമാണ് ഇതിലെ പ്രധാന പ്രശ്നം. അത് മാത്രമല്ല മാനസിക സമ്മർദ്ദമൊക്കെ വയറിന് വലിയ പ്രശ്നമുണ്ടാക്കുന്നു. ഗ്യാസ്ട്രിക് പ്രശ്നങ്ങൾ കൂടുന്നത് അനുസരിച്ച് അൾസർ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു. മലബന്ധം, ഓക്കാനം, നെഞ്ചരിച്ചിൽ പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ വലുതാണ്. ഇത് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പരിഹാര മാർഗങ്ങളുണ്ട്. പ്രശ്നങ്ങൾ കൂടുന്നത് ഹൃദയാരോഗ്യത്തിന് കാരണമാകും. ആമാശയ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ചില ഭക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും വയറു വീർക്കുന്ന സമയത്ത് താഴെ പറയുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന് ഗുണം നേടുകയും ചെയ്യുക.