സാധാരണയായി പലര്‍ക്കും ഉണ്ടാകുന്ന ഒന്നാണ് ബിപി അഥവാ ബ്ലഡ് പ്രഷര്‍ അഥവാ രക്തസമ്മര്‍ദം. ബിപി കൂടുന്നതും ഇതു പോലെ തന്നെ കുറയുന്നതുമൊന്നും നല്ല ലക്ഷണങ്ങളല്ല. ബിപി കൂടുന്നത് സ്‌ട്രോക്ക്, അററാക്ക് പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു. ബിപി പണ്ട് കാലത്ത് ഹോസ്പിറ്റലില്‍ പോയി നോക്കണമായിരുന്നുവെങ്കില്‍ ഇന്നത് വീട്ടില്‍ തന്നെ പരിശോധിയ്ക്കാനുള്ള വഴികള്‍ പലതുമുണ്ട്. ബിപി പലപ്പോഴും നാം പരിശോധിയ്ക്കുന്ന രീതികള്‍ ശരിയാകണമെന്നില്ല. കൃത്യമായി നോക്കിയാലേ ഫലവും കൃത്യമായിരിയ്ക്കൂ. ബിപി ശരിയായി പരിശോധിയ്ക്കാനുള്ള വഴികള്‍ എന്തെല്ലാമെന്നറിയൂ. ഹാര്‍വാര്‍ഡ് ഹെല്‍ത്ത് പ്രകാരമാണിത്.