ഇന്നത്തെ കാലത്ത് പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പ്രമേഹം, ബിപി പോലുള്ളവ. ഒരു വീട്ടിൽ നാലിൽ ഒരാൾക്ക് ബിപിയുള്ള കാലമാണിത്. മുതിർന്നവരെന്നോ ചെറുപ്പക്കാരെന്നോ എന്നില്ലാതെ എല്ലാവർക്കും ബിപിയും പ്രമേഹവും കൂടി വരികയാണ്. ചിലർക്ക് പ്രമേഹത്തിൻ്റെ നില ഉയർന്നും മറ്റ് ചിലർക്ക് കുറഞ്ഞുമാണ് കാണപ്പെടാറുള്ളത്. ബിപി കൂടുന്നത് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഡോക്ടറെ കണ്ട് ആരോഗ്യം പരിശോധിക്കേണ്ടത് അനിവാര്യമാണ്. സ്ഥിരമായി ബിപി നിരീക്ഷിക്കുന്നവരിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് ബിപി സ്ഥിരമായി പരിശോധിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.