അറിയാതെ വന്ന് ജീവന് കവര്‍ന്നെടുക്കുന്ന ഒന്നാണ് ഹാര്‍ട്ട് അറ്റാക്ക്. ചിലര്‍ക്ക് യാതൊരു മുന്‍ലക്ഷണങ്ങളുമില്ലാതെ തന്നെ വരുന്ന ഒന്നാണിത്. ആരോഗ്യവാന്മാരെന്ന് കരുതുന്നവരെ പോലും പെട്ടെന്ന് വീഴ്ത്തിക്കളയുന്ന ഒന്ന്. ഇത് ആര്‍ക്ക് വരും എപ്പോള്‍ വരുമെന്ന് കൃത്യമായി പറയാനാകില്ലെങ്കിലും കൊളസ്ട്രോള്‍, ഡയബെറ്റിസ്, അമിത വണ്ണം എന്നിവയെല്ലാം തന്നെ ഇക്കാര്യത്തിലേയ്ക്ക് ആക്കം കൂട്ടുന്നവയാണ്. പോരാത്തതിന് വ്യായാമക്കുറവും അമിതാഹാരവും അറ്റാക്ക് സാധ്യത എങ്ങനെയറിയാം എന്നതിന് മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്തുകയെന്നതാണ് പരിഹാരമായുളളത്. എന്നാല്‍ നമുക്ക് വീട്ടില്‍ തന്നെ ഹാര്‍ട്ട് അറ്റാക്ക് സാധ്യത തിരിച്ചറിയാന്‍ സാധിയ്ക്കുന്ന പ്രത്യേക രീതിയുണ്ട്.