ഉറക്കമെന്നത് നമ്മുടെ ആരോഗ്യത്തിന് ഭക്ഷണം എന്നതു പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ പലപ്പോഴും പല കാരണങ്ങളാലും ഉറക്കം ലഭിയ്ക്കാത്തവരും ഉറക്കം കുറയുന്നവരും ഉറങ്ങാന്‍ സാധിയ്ക്കാത്തവരുമെല്ലാമുണ്ട്. വാര്‍ദ്ധക്യമെന്നത് പല അവശതകളുടേയും കാലഘട്ടം കൂടിയാണ്. ഇതില്‍ ഒന്നാണ് ഉറക്കം കുറയുകയെന്നത്. പ്രായമായവര്‍ക്ക് ഉറക്കം കുറയുന്നത് നാം ശ്രദ്ധിച്ച് കാണും. ഇതെന്ത് കൊണ്ടെന്ന് ആലോചിച്ചിട്ടുമുണ്ടാകും. ഇതിന് പുറകില്‍ സയന്‍സ് പറയുന്ന പല കാരണങ്ങളുമുണ്ട്.