എത്രയൊക്കെ ബോധവല്‍ക്കരണം നടത്തിയാലും ഇന്നും ഗാര്‍ഹിക പീഢനത്തിന് ഇരയാകുന്ന സ്ത്രീകളും കുട്ടികളും അനവധിയാണ്. പലരും പുറത്ത് പറയാന്‍ മടക്കുന്നത് സമൂഹത്തേയും വീട്ടുകാരേയും ഓര്‍ത്തിട്ടാണ്. പലര്‍ക്കും തങ്ങളെ നിരന്തരം പീഢിപ്പിക്കുന്നവരെ കുറിച്ച് തുറന്ന് പറയാന്‍ പോലും പേടിക്കുന്നത് നാളെ ഒറ്റപ്പെടേണ്ടി വരുമോ എന്ന ഭയത്താല്‍ മാത്രമാണ്.ഇത്തരത്തില്‍ നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്ന ഗാര്‍ഹിക പീഢനം പലതരത്തിലുള്ള മാനസിക പ്രശ്നങ്ങളിലേയ്ക്ക് ഇവരെ നയിക്കുന്നുണ്ട്. അവ എന്തെല്ലാമെന്നും അവ തരണം ചെയ്യാന്‍ എന്തെല്ലാം ചെയ്യണം എന്നും നോക്കാം.