ചെന്നൈ> പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ക്രമസമാധാനനില പൂർണമായും തകർത്ത് വർഗീയ അക്രമം അഴിച്ചുവിടുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഏക സിവിൽ കോഡിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആശയക്കുഴപ്പമുണ്ടാക്കിയും മതവികാരം ആളിക്കത്തിച്ചും വരുന്ന തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണ് മോദിയുടെ ലക്ഷ്യം. പട്നയിൽ ചേർന്ന പ്രതിപക്ഷ യോഗം മോദിയെ പരിഭ്രാന്തനാക്കിയെന്നും മണിപ്പുർ കത്തുമ്പോഴും അദ്ദേഹം തിരിഞ്ഞുപ്പോലും നോക്കിയില്ലെന്നും സ്റ്റാലിൻ പറഞ്ഞു.