ഓരോ കാലാവസ്ഥയിലും ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം ശരീരത്തിന് അനുയോജ്യമായത് വേണം എപ്പോഴും കഴിക്കാൻ. തൈരും പാലുമൊക്കെ കുടിക്കുന്നത് ആരോഗ്യത്തിന് വിവിധ തരത്തിലുള്ള ഗുണങ്ങൾ നൽകുമെന്ന് എല്ലാവർക്കുമറിയാം. ഉച്ചയ്ക്ക് ഊണ് കഴിച്ച ശേഷം ഒരു കപ്പ് തൈര് കുടിക്കുന്നത് ദഹനത്തിന് വളരെയധികം സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് കുടലിലെ നല്ല ബാക്ടീരിയകളുടെ പ്രവർത്തനം സുഗമമാക്കുകയും ദഹനം കൃത്യമാക്കുകയും ചെയ്യും. നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്നങ്ങൾ തടയാനും ഇത് നല്ലതാണ്. ആസിഡിറ്റി പ്രശ്മുള്ളവർക്ക് ഏറെ മികച്ചതാണ് തൈര്.