പാല് അല്ലെങ്കില്‍ പാല് ഉല്പന്നങ്ങള് കഴിച്ച് കഴിഞ്ഞാല്‍ ചിലര്‍ക്ക് ചില ശാരീരിക അസ്വസ്ഥിതകള്‍ കണ്ട് വരുന്നുണ്ട്. അതിനര്‍ത്ഥം, നിങ്ങള്‍ക്ക് പാല് അല്ലെങ്കില്‍ പാല് ഉല്പന്നങ്ങളോട് അലര്‍ജി ഉണ്ട് എന്നാണ്. ചില കുട്ടികള്‍ക്ക് പാല് കുടിച്ച് കഴിഞ്ഞാല്‍ പ്രത്യേകിച്ച് പശുവിന് പാല് ഉപയോഗിച്ച് കഴിഞ്ഞാല്‍ ചിലപ്പോള്‍ ഛര്‍ദ്ദി മുതലായ പ്രശ്നങ്ങള്‍ കണ്ടൂ എന്നും വരുന്നു. ചിലര്‍ക്ക് പാലിന്റെ അല്ലെങ്കില്‍ പാല് ഉല്പന്നങ്ങളുടെ അലര്‍ജി എങ്ങിനെ മനസ്സിലാക്കാം എന്നും അറിയില്ല. ഇത്തരത്തില്‍ പാല് ഉല്പന്നങ്ങള് ഉണ്ടാക്കുന്ന അലര്‍ജിയും, ഇത് കണ്ടെത്തുന്നതിനായി നടത്തേണ്ട പരിശോധനകളും എന്തെല്ലാമെന്ന് വിശദീകരിക്കുകയാണ് Dr Akash Shah, Consultant Pathologist, Neuberg Diagnostics.