കൃത്യമായി വയറ്റില്‍ നിന്നും മലം പോയില്ലെങ്കില്‍ അല്ലെങ്കില്‍ നിങ്ങള്‍ക്ക് മലബന്ധ പ്രശ്നം ഉണ്ടെങ്കില്‍ മൂലക്കുരു വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. മൂലക്കുരു വന്ന് കഴിഞ്ഞാല്‍ മലദ്വാരത്തിന് ചുറ്റും വേദനയും, ഒരു ചെറിയ ഇറച്ചി കഷ്ണം പുറത്തേയ്ക്ക് വന്ന് കിടക്കുകയും, അതുപോലെ മലം പോകുമ്പോള്‍ നല്ല വേദനയും ഇവര്‍ക്ക് അനുഭവപ്പെടുന്നു.ഈ മൂലക്കുരു ഉള്ളവര്‍ ചില ആഹരങ്ങള്‍ കഴിക്കാന്‍ പാടില്ല. ചിലര്‍ കോഴി ഇറച്ചിയും കോഴി മുട്ടയും കഴിക്കാതിരിക്കും. എന്നാല്‍, ഇത് മാത്രം കഴിക്കാതിരുന്നാല്‍ പോര. മറ്റു ചില ആഹാരങ്ങളും കഴിക്കാന്‍ പാടില്ലാത്തതുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.