ആരോഗ്യത്തിന് സഹായിക്കുന്ന പല ശീലങ്ങളുമുണ്ട്. ഇതില്‍ നമുക്ക് നാം പോലും അറിയാത്ത ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നത് ചില ചെറിയ ഭക്ഷണവ വസ്തുക്കളായിരിയ്ക്കും. മസാലകള്‍ ഇതില്‍ പെടുന്നവയാണ്. നാം പൊതുവേ മണത്തിനും രുചിയ്ക്കുമാണ് ഇത് ചേര്‍ക്കുന്നതെങ്കിലും ഇവ പല ആരോഗ്യ ഗുണങ്ങളും നല്കുന്നു. പല വിഭവങ്ങളിലും സ്വാദിനും മണത്തിനും ചേര്‍ക്കുന്ന ഒന്നാണ് ഏലയ്ക്ക. പ്രത്യേക ഗന്ധത്തോട് കൂടിയ ഒന്നായതിനാല്‍ തന്നെ ഇത് സുഗന്ധ ദ്രവ്യം എന്ന ഗണത്തില്‍ പെടുന്ന ഒന്നുമാണ്. എലയ്ക്ക ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിയ്ക്കാം. ഇതല്ലാതെ ദിവസവും ഭക്ഷണ ശേഷമോ അല്ലെങ്കില്‍ അത്താഴശേഷമോ ഒരു ഏലയ്ക്ക ചവച്ചരച്ച് കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.