കൊച്ചി
നിഖിൽ തോമസിന്റെ വ്യാജസർട്ടിഫിക്കറ്റ് കേസിൽ എംഎസ്എം കോളേജിന് വീഴ്ചസംഭവിച്ചതായി ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. പഠിപ്പിച്ച വിദ്യാർഥിയെ വകുപ്പിലെ അധ്യാപകർ തിരിച്ചറിഞ്ഞില്ലെന്നു പറയുന്നത് ഗൗരവമുള്ള കാര്യമാണ്. നിഖിലിന്റെ തുല്യതാസർട്ടിഫിക്കറ്റിൽ കേരള സർവകലാശാലയ്ക്ക് വീഴ്ചസംഭവിച്ചിട്ടില്ല.
സർട്ടിഫിക്കറ്റുകളല്ല കോഴ്സിന്റെ വിഷയങ്ങൾമാത്രമാണ് സർവകലാശാല പരിശോധിക്കുന്നത്. മഹാരാജാസിലെ അഡ്മിഷൻ സംവിധാനത്തിൽ നിന്ന് നാഷണൽ ഇൻഫോർമാറ്റിക് സെന്ററിനെ മാറ്റി പകരം കെല്ലിനെ (കെഇഎൽ) ഏൽപ്പിച്ചതായും സ്ഥിതിഗതികൾ വിലയിരുത്താൻ കോളേജിൽ നേരിട്ടെത്തുമെന്നും മന്ത്രി പറഞ്ഞു.