മുംബൈ > ബ്ലോക് ചെയിൻ സാങ്കേതിക വിദ്യയിലൂടെ ഓൺലൈനായി എൻ എഫ് ടി(നോൺ ഫംഗബിൾ ടോക്കൺ) കൾ വാങ്ങുകയും വ്യാപാരം നടത്തുകയും ചെയ്യാൻ സ്കോഡവെഴ്സ് ഇന്ത്യ എന്ന സംവിധാനത്തിന് സ്കോഡ ഓട്ടോ രൂപം നൽകി. ഗ്ലോബൽ വെബ് 3.0 വഴിയാണ് ക സ്കോഡ വെഴ്സ് സാദ്ധ്യമാക്കുന്നത്. ക്രിപ്റ്റോ കറൻസിയുമായി സാമ്യമുള്ളതാണ് എൻ എഫ്ടികളെങ്കിലും ഇവ ക്രിപ്റ്റോ പോലെ മറ്റ് കറൻസികളാക്കി മാറ്റിയെടുക്കാൻ കഴിയില്ല.
യുവാക്കളെ കൂടുതലായി സ്കോഡയുടെ ഇടപാടുകാരാക്കുകയുംബ്രാന്റിനോട് വിശ്വസ്തത പുലർത്തുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുകയുമാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യമെന്ന് സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്റ്റർ (സെയിൽസ്, മാർക്കറ്റിങ് ആന്റ് ഡിജിറ്റൽ) ക്രിസ്റ്റ്യൻ കാൻ വോൺ സീലൻ പറഞ്ഞു. ഇവർ സ്കോഡയുമായി സ്ഥിരമായി ആശയ വിനിമയം നടത്തുകയും ഒരു ദീർഘകാല ബന്ധം കെട്ടിപ്പടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. മുൻകൂട്ടി നിശ്ചയിച്ചിട്ടില്ലാത്ത ഒരു മേഖലയിലേക്കുള്ള ചുവടു വയ്പാണ് സ്കോഡവെഴ്സ് ഇന്ത്യയെന്ന് സീലൻ അഭിപ്രായപ്പെട്ടു. സ്കോഡ ബ്രാന്റിനോടും അതിന്റെ ഇന്ത്യയിലെ സംരംഭങ്ങളോടും അചഞ്ചലമായ അഭിനിവേശം വെച്ചുപുലർത്തുന്ന ഒരു സമൂഹവുമായി ഗാഢമായ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമാണിത്. സുരക് ക്ഷിതവും സുതാര്യവും വി കേന്ദ്രീകൃതമായ കാ ർബൺ രഹിത ബ്ലോക് ചെയ്ൻ നാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിലൂടെ സുസ്ഥിരതയോടും പുതുമയോടുമുള്ള സ്കോഡയുടെ പ്രതിബദ്ധത കൂടി പ്രകടമാവുകയാണ്.
മറ്റാർക്കും പകർത്താനോ മാറ്റം ചെയ്യാനോ വിഭജിക്കാനോ സാധിക്കാത്ത ഉടമസ്ഥാവകാശ ഡിജിറ്റൽ സർടിഫിക്കറ്റാണ് എൻ എഫ് ടിയെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ ഡയറക്റ്റർ പീറ്റർ സോൾ പറഞ്ഞു. അവ ബ്ലോക് ചെയ്നിൽ ആധികാരിതയോടെ രേഖപ്പെടുത്തിയിട്ടുണ്ടാവും. ഒരു എൻ എഫ് ടി ഒരു ഇമേജോ വിഡിയോയോ ശബ്ദമോ മറ്റേതെങ്കിലും ഡിജിറ്റൽ രൂപത്തിലോ അല്ലെങ്കിൽ ടിക്കറ്റോ പാസോ ആവാം.
സ്കോഡ ഇന്ത്യയുടെ വിദേശ രാജ്യങ്ങളിലെ ആരാധകരെ കൂടി കണക്കിലെടുത്ത് ക്രിപ്റ്റോ കറൻസിക്ക് പുറമെ രൂപ, യു എസ് ഡോളർ, യൂറോ തുടങ്ങിയ കറൻസികളുപയോഗിച്ചും എൻ എഫ് ടി വാങ്ങാമെന്ന തീരുമാനമായിട്ടുണ്ട്.
സുസ്ഥിരത മാർഗദീപമായി കണ്ടു കൊണ്ട് എൻ ടി എഫിന്റെ ആദ്യ കളക്ഷൻ നിയർ(ചഋഅഞ) പ്രോട്ടക്കോ ളിൽ രേഖപ്പെടുത്തുന്നതാണ്. സൗത്ത്പോൾ(ടീൗവേ ജീഹല)സർട്ടിഫൈ ചെയ്തത് പ്രകാരമുള്ള കാർബൺ രഹിത പ്രോജക്റ്റാവുമിത്. ഈ സംവിധാനം ഉപയോഗക്ഷമതയ്ക്കായി വിഭജിച്ച പ്രൂഫ് ഓഫ് സ്റ്റേക്ക് ലേയർ വൺ ബ്ലോക് ചെയിനിൽ തയ്യാറാക്കിയതാണ്.
ഏറ്റവും വലിയ ബ്ലോക് ചെയ്ൻ കൺസൾടൻസി സ്ഥാപനമായ ആന്റിയറുമായി സഹകരിച്ചാണ് സ്കോഡ അതിന്റെ വെബ് 3.0 സംവിധാനം രൂപകൽപന ചെയ്തിരിക്കുന്നത്. എൻ എഫ് ടി കൾ വാർത്തെടുക്കുന്നതും ആന്റിയറ്റിന്റെ കമ്മട്ടത്തിൽ തന്നെയാണ്.
സ് കോഡവെഴ്സ് ഇന്ത്യയുടെ വേേുെ://സെീറമ്ലൃലെശിറശമ.രീ.ശി എന്ന സൈറ്റിൽ അംഗങ്ങൾക്ക് അവരുടെ വ്യക്തിഗത വിവരങ്ങൾ നൽകാവുന്നതാണ്. ഇതിൽ സ്കോഡ ഇന്ത്യ തുടർച്ചയായി സ്കോഡ വെഴ്സ് ഇന്ത്യ ഡിസ് കോഡ്(വേേുെ://റശരെീൃറ.ഴഴ/8ൃഋഖച9ഇ്വചേ),, സ്കോഡവെഴ്സ് ഇന്ത്യ ടെലഗ്രാം(വേേുെ://േ.ാല/സെീറമ്ലൃലെശിറശമ), സ്കോഡ ഇന്ത്യ ട്വിറ്റർ (വേേുെ://േംശേലേൃ.രീാ/ടസീറമകിറശമ) എന്നിവയിലൂടെ പുതിയ വിവരങ്ങൾ ചേർക്കുകയും ചെയ്യും.