ദുബായ് > കേരള പ്രവാസി ക്ഷേമനിധി ഡയറക്ടറായി തിരഞ്ഞെടുത്ത എൻ കെ കുഞ്ഞഹമ്മദിന് ഓർമയുടെ നേതൃത്വത്തിൽ ദുബൈ ഡ്യൂവാല സ്കൂളിൽ സ്വീകരണം നൽകി ഓർമ പ്രസിഡണ്ട് റിയാസ് കൂത്തുപറമ്പിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗം നിലമ്പൂർ എംഎൽഎ പി വി അൻവർ ഉൽഘാടനം ചെയ്തു.
രണ്ടര പതിറ്റാണ്ടായി യുഎഇയിലെ രാഷ്ട്രീയ സാമൂഹീക, സന്നദ്ധ മേഘലയിലെ നിറസാന്നിദ്ധ്യമാണ് എൻ.കെ.കുഞ്ഞഹമ്മദ്. എൻ കെ കുഞ്ഞഹമ്മദിനു കിട്ടിയ ഈ അംഗീകാരം പ്രവാസി സമൂഹത്തിന് ഒന്നടങ്കം കിട്ടിയ അംഗീകാരമാണെന്നും കേരള സർക്കാർ നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ പ്രവാസികളിലേക്ക് എത്തുവാൻ ഈ പദവി കൊണ്ട് കഴിയട്ടെ എന്ന്
പി വി അൻവർ എംഎൽഎ പറഞ്ഞു.
സ്വീകരണ യോഗത്തിൽ നോർക്ക ഡയറക്ടർ ഒ വി മുസ്തഫ , കെഎസ്ഇ പ്രസിഡണ്ട് വീരാൻ കുട്ടി, അബൂദാബി ശക്തി തിയേറ്റേഴ്സിൻ്റെ പ്രസിഡണ്ടും ലോക കേരളാ സഭാംഗവുമായ കൃഷ്ണകുമാർ, ബഹ്റൈൻ പ്രതിഭയുടെ രക്ഷാധികാരിയായ നാരായണൻ , ലോക കേരളാ സഭാംഗം അനിതാ ശ്രീകുമാർ. ഐ.എം.സി.സി. പ്രതിനിധി അഷ്റഫ്, മർക്കസ് പ്രതിനിധി യഹിയ സഖാഫി, ലോക കേരളസഭാ ക്ഷണിതാവ് രാജൻ മാഹി , ഓർമ ജോ.സെക്രട്ടറി വിജിഷ സജീവൻ, മലയാളം മിഷൻ സെക്രട്ടറി പ്രദീപ് തോപ്പിൽ , അഡ്വ.മുഹമ്മദ് സാജിദ് എന്നിവർ സംസാരിച്ചു. ഓർമ ട്രഷറർ സാദിഖ് സ്വാഗതവും ഓർമ ജനറൽ സിക്രട്ടറി അനീഷ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു.