ഒരു മക്കളുടെയും ജീവിതത്തിൽ അച്ഛന്മാർക്കുള്ള പങ്ക് വളരെ വലുതാണ്. ഫാദേഴ്സ് ഡേയിൽ എപ്പോഴും അച്ഛന്മാരെ സ്നേഹിക്കാനും അതുപോലെ സമ്മാനങ്ങൾ നൽകാനും എല്ലാ മക്കളും ഓർക്കാറുണ്ട്. പക്ഷെ സമ്മാനങ്ങളിലൂടെ മാത്രമല്ല അവരോട് സ്നേഹം പ്രകടിപ്പിക്കേണ്ടത് അവരുടെ ആരോഗ്യത്തിലും അൽപ്പം ശ്രദ്ധ നൽകി കൊണ്ട് സ്നേഹം പ്രകടിപ്പിക്കാൻ ശ്രമിക്കാം. ചെറുപ്പക്കാർ മുതൽ പ്രായമായ അച്ഛന്മാർ വരെ നേരിടുന്ന പ്രധാന പ്രശ്നമാണ് അമിതവണ്ണം. അച്ഛന്മാരുടെ തിരഞ്ഞെടുപ്പുകളെ തിരുത്താനും അതുപോലെ നല്ല തിരഞ്ഞെടുപ്പുകൾ അവർക്ക് പറഞ്ഞ് കൊടുക്കാനും മക്കൾക്കാണ് കൂടുതൽ അധികാരമുള്ളത്. അമിതവണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെ, പ്രിയപ്പെട്ട അച്ഛന്മാർക്ക് ആരോഗ്യകരവും സന്തോഷകരവുമായ ജീവിതം നയിക്കാൻ മക്കൾക്ക് സഹായിക്കാനാകും. ഈ ഫാദേഴ്സ് ഡേയിൽ അങ്ങനെയൊരു രീതി പിന്തുടരാൻ ഈ കാര്യങ്ങൾ വേണം ശ്രദ്ധിക്കാൻ.