ഏതൻസ്
ഗ്രീസിൽ ബോട്ട് മുങ്ങിയ സംഭവത്തിൽ അഞ്ഞൂറുപേരെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിഭാഗം അറിയിച്ചു. കാണാതായവരിൽ ധാരാളം സ്ത്രീകളും കുട്ടികളുമുണ്ട്. 78 പേരുടെ മൃതദേഹം കിട്ടി. ബോട്ടിൽ എഴുന്നൂറ്റമ്പതോളം പേരുണ്ടായിരുന്നു. 104 പേരെ രക്ഷിച്ചു.