ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിൽ പല തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്. കൊവിഡ് കാലമായതോടെ ആണ് ഈ പ്രശ്നങ്ങൾ വളരെയധികം രൂക്ഷമായത്. നടുവേദന, കഴുത്ത് വേദന തുടങ്ങി പല തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളാണ് ഇത് കാരണം ആളുകൾ അനുഭവിക്കുന്നത്. അലാസമായ ജീവിതശൈലിയാണ് ഒരു പരിധി വരെ കഴുത്ത് വേദനയ്ക്ക് പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. ദീർഘനേരം കുനിഞ്ഞ് ഇരിക്കുന്നതും അതുപോലെ കൈകൾ ശരിയായ ടേബിളിൽ വയ്ക്കാത്തതുമൊക്കെ കഴുത്ത് വേദനയ്ക്ക് കാരണമാകുന്നു. ഇത്തരത്തിൽ കഴുത്ത് വേദന അനുഭവിക്കുന്നവർ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില യോഗാസനങ്ങളുണ്ട്.















