ലോകരക്തദാനദിനത്തിന് (world blood donor day) പ്രസക്തിയേറെയുണ്ട്. നാം മറ്റൊരാള്‍ക്ക് നല്കുന്ന രക്തം അയാള്‍ക്ക് ഒരുപക്ഷേ ജീവന് വരെ തിരിച്ച് നല്‍കിയേക്കാം. രക്തദാനം മഹാദാനം എന്ന് പറയാന്‍ കാരണവുമിതാണ്. രക്തം ലഭിയ്ക്കുന്നവര്‍ക്ക് ഇത് ഗുണകരമാണ്. എന്നാല്‍ രക്ത ദാതാവിനോ, അതായത് രക്തം നല്കുന്നയാള്ക്കോ. അയാളുടെ രക്തം കുറയുകയല്ലേ ചെയ്യൂ എന്ന് സാധാരണ ഗതിയില്‍ സംശയം തോന്നാം. എന്നാല്‍ വാസ്തവം അതല്ല. രക്തം ദാനം ചെയ്യുന്നത് കൊണ്ട് മറ്റൊരാളുടെ ആരോഗ്യം മെച്ചപ്പെടുക മാത്രമല്ല, നല്‍കുന്നയാളുടെ ആരോഗ്യവും മെച്ചപ്പെടുന്നുവെന്നതാണ് വാസ്തവം.