റസ്ക് എന്നത് പലര്‍ക്കും ഇഷ്ടപ്പെട്ട ലഘുഭക്ഷണമായിരിയ്ക്കും. വിശക്കുമ്പോള്‍ ചായയും റസ്കും കഴിയ്ക്കുന്നവരുണ്ടാകും. ചിലര്‍ക്കിത് പ്രാതലാണ്. ചിലര്‍ക്ക് വൈകീട്ടത്തെ സ്നാക്സ് രൂപവും. പനി വരുമ്പോള്‍ റസ്ക് കഴിയ്ക്കുന്നത് ഒരു വിധത്തില്‍ ഗൃഹാതുരതയും കൂടിയാണെന്ന് പറയാം. പനിയുള്ളപ്പോള്‍ ചായയ്ക്കൊപ്പം റസ്ക് കഴിയ്ക്കുകയെന്ന ശീലമുള്ള ചിലരെങ്കിലും ഇപ്പോഴുമുണ്ടാകും. എന്നാല്‍ നാം പൊതുവേ നിരുപദ്രവമെന്ന് കരുതുന്ന ഈ ഭക്ഷണ വസ്തു ആരോഗ്യത്തിന് അത്ര കണ്ട് നല്ലതല്ലെന്നതാണ് വാസ്തവം.