കേരളത്തിലെ മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ചിലതാണ് പ്രമേഹം, കൊളസ്ട്രോൾ, പ്രഷർ തുടങ്ങിയവയെല്ലാം. ജീവിതശൈലി രോഗങ്ങളായി ഇവയെല്ലാം മാറി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ വളരെ സാധാരണമായി മാറി കൊണ്ടിരിക്കുന്ന രോഗമാണ് ഫാറ്റി ലിവർ. ജീവിതശൈലി വന്ന മാറ്റങ്ങളാണ് ഈ രോഗത്തിൻ്റെ പ്രധാന കാരണം. ശരീരത്തിന്റെ അതി പ്രധാനമായ ഒരു അവയവമാണ് ലിവർ. ഇതിൻ്റെ പ്രവർത്തനം താളം തെറ്റിയാൽ അത് ശരീരത്തെ മുഴുവൻ ബാധിച്ചേക്കും. ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളെയും മാലിന്യത്തയുമൊക്കെ പുറന്തള്ളുന്നതിൽ കരളിനുള്ള പങ്ക് വളരെ വലുതാണ്. 1.5 കിലോയാണ് കരളിൻ്റെ തൂക്കം. അമിത കൊഴുപ്പ് അടിഞ്ഞ് കൂടിയാണ് ഫാറ്റി ലിവർ ഉണ്ടാകുന്നത്.