ആരോഗ്യത്തോടിരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് എന്നത് എല്ലാവർക്കുമറിയാം. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലി പലപ്പോഴും ആരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. ഈ പ്രശ്നം ഒഴിവാക്കാൻ പലരും ജിമ്മിൽ പോകുകയും ഔട്ട് ഡോർ ആക്ടിവിറ്റികളിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ശരീരം ഫിറ്റും ഊർജസ്വലവുമായി നിലനിർത്താനുള്ള വഴികൾ പലരും നോക്കാറുണ്ട്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വളരെ നല്ലൊരു വ്യായാമം ആണെന്ന് പലർക്കും അറിയില്ല എന്നതാണ് യാഥാർത്ഥ്യം. സെക്സ് അഥവ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ശാരീരികവും മാനസികവുമായ സുഖം മാത്രമല്ല, നല്ല ആരോഗ്യവും തരാറുണ്ട്. ശരീരത്തിൻ്റെ ഫിറ്റ്നസ് ലെവൽ മെച്ചപ്പെടുത്താൻ ഇത് ഏറെ സഹായിക്കും. ജിമ്മിൽ പോകുന്നതും മറ്റ് കായിക പ്രവർത്തികളിൽ ഏർപ്പെടുന്നതും പോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ശരീരത്തിന് ലഭിക്കുന്ന ചില ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.