ശരീരഭാരം നോക്കാത്തവര്‍ ഇന്നത്തെ കാലത്ത് ചുരുങ്ങും. പ്രത്യേകിച്ചും തടി കുറയ്ക്കാന്‍ നോക്കുന്നവരെങ്കില്‍. തടി കൂടിയോ കുറഞ്ഞോ എന്ന് ദിവസത്തില്‍ പല വട്ടം നോക്കുന്നവരുണ്ടാകും. ഇത് ദിവസവും നോക്കി ആശങ്കപ്പെടുന്നവരും വിഷമിയ്ക്കുന്നവരുമെല്ലാമുണ്ടാകും. നാം തൂക്കം നോക്കുമ്പോഴും പലപ്പോഴും പല കണക്കുവ്യത്യാസങ്ങളും കാണപ്പെടാം. ഒരു ദിവസത്തില്‍ തന്നെ പല തവണ വെയ്റ്റ് നോക്കിയാല്‍ ഇത് വ്യത്യാസപ്പെട്ടിരിയ്ക്കുന്നതായും കാണാം. വെയിംഗ് മെഷീന് കേടാണോ പോലുള്ള ചിന്തകള്‍ പലര്‍ക്കും ഇതു കൊണ്ട് ഉണ്ടാകാറുമുണ്ട്. എന്നാല്‍ കൃത്യ സമയത്ത് കൃത്യമായി തൂക്കം നോക്കിയാല്‍ ഭാരം കൃത്യമായിത്തന്നെ ലഭിയക്കുമെന്നതാണ് വാസ്തവം.