രാവിലെ എണീറ്റ ഉടനെ ചായയും കാപ്പിയും കുടിക്കുന്ന സ്വഭാവമുള്ളവരാണ് പലരും. പക്ഷെ വെറും വയറ്റിൽ ചായയും കാപ്പിയും കുടിക്കുന്നത് അത്ര നല്ലതല്ലാന്ന് പലരും പറയാറുണ്ട്. എന്നാൽ ഈ സ്വാഭാവം മാറ്റാൻ പറ്റാത്ത അവസ്ഥയിലുള്ളവരുമുണ്ട്. ശീലം മാത്രമല്ല ഇതൊരു ഫാഷനായിട്ട് പിന്തുടരുന്നവരുമുണ്ട്. ചിലർക്ക് രാവിലെ ചായയോ കാപ്പിയോ കുടിച്ചില്ലെങ്കിൽ അത് തലവേദനയ്ക്കും കാരണമാകാറുണ്ടെന്ന് പലരും പറയാറുണ്ട്. പക്ഷെ ഇത് അത്ര നല്ല സ്വഭാവമല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.