കോഡോ മില്ലറ്റ്, വരാഗ്, കൂവരഗ് തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്ന ചെറുധാന്യം നാം അധികം പൊതുവേ ഉപയോഗിയ്ക്കാത്ത ഒന്നാണ്. എന്നാല്‍ ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണിത്. കാല്‍സ്യം, കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീനുകള്‍, ഡയറ്റെറി ഫൈബര്‍, നിയാസിന്‍, റൈബോഫ്‌ളേവിന്‍, വാനിലിക് ആസിഡ്, ഗ്യാലിക് ആസിഡ്, ടാനിന്‍, ഫെലൂറിക് ആസിഡ് തുടങ്ങിയ പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. സിങ്ക്, അയേണ്‍, വൈറ്റമിന്‍ കെ, ബി5, ബി1, ബി2 തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട് ഇത് പല രോഗങ്ങള്‍ക്കും മരുന്നാണെന്നതാണ് പ്രധാനപ്പെട്ട കാര്യം.