നമ്മള് സൗന്ദര്യ സംരക്ഷണം എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം തന്നെ ചര്‍മ്മ സംരക്ഷണമാണ് ഓര്‍മ്മവരുന്നത്. എന്നാല്‍, സൗന്ദര്യം എന്നത് ചര്‍മ്മത്തിലും മുടിയിലും മാത്രം ഒതുങ്ങുന്നതല്ല. നമ്മളുടെ പല്ലുകളുടെ ആരോഗ്യവും സൗന്ദര്യത്തിന്റെ ഭാഗം തന്നെയാണ്. എന്നാല്‍, പലരും പല്ലുകള്‍ക്ക് വില നല്‍കാറില്ല. എന്നാല്‍, പല്ലുകളിലെ നിറവ്യത്യാസം മുതല്‍ ക്രമം തെറ്റുന്നത് വരെ ചിലപ്പോള്‍ നമ്മളുടെ സൗന്ദര്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന് നിങ്ങള്‍ക്ക് അറിയാമോ?