മലയാളികളുടെ പ്രഭാത ഭക്ഷണത്തിലെ പ്രധാന വിഭവങ്ങളിലൊന്നാണ് ഇഡ്ഡലി. പുട്ട്, ദോശ, അപ്പം തുടങ്ങി പല വിഭവങ്ങൾ ഉണ്ടെങ്കിലും ഇഡ്ഡലിയോട് ഒരൽപ്പം ഇഷ്ടം മലയാളികൾക്ക് കൂടുതലുണ്ട്. ഒരു വീട്ടിൽ എന്തെങ്കിലും രോഗം വന്നാൽ പലപ്പോഴും ഇഡ്ഡലി ആയിരിക്കും ആ വീട്ടിലെ പ്രധാന ആഹാരം. പൊതുവെ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇഡ്ഢലി വളരെ പ്രചാരത്തിലുള്ള ഭക്ഷണമാണ്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇഡ്ഢലി തയാറാക്കാത്ത വീടുകൾ വളരെ കുറവായിരിക്കും. വളരെ ആരോഗ്യകരമായ ഒരു ഭക്ഷണമാണ് ഇഡ്ഡലി. അതിൽ യാതൊരു സംശയവുമില്ല. ചോറ് കഴിക്കുന്നത് ദോഷമാണെന്നും അതേ ചോറിൽ ഉണ്ടാക്കുന്ന ഇഡ്ഡലി നല്ലതാണെന്നും നമ്മൾ ലളിതമായി പറയുന്നത് എങ്ങനെയെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?