സൂപ്പിലും ഭക്ഷണത്തിലുമെല്ലാം കോണ്‍ഫ്ളോര്‍ ചേര്‍ക്കുന്നത് പലരുടേയും പതിവാണ്. പ്രത്യേകിച്ചും ഹോട്ടല്‍ ഭക്ഷണത്തില്‍ കട്ടി കൂടിയ ഗ്രേവി ലഭിയ്ക്കാനും സൂപ്പിന് കട്ടിയുണ്ടാകാനും മറ്റും കോണ്ഫ്ളോറാണ് പലപ്പോഴും ചേര്‍ക്കുന്നത്. ഇതു കൂടാതെ സ്നാക്സും മറ്റും ഉണ്ടാക്കുമ്പോഴും ഇത് ചേര്‍ക്കാറുണ്ട്. ചോളം ആരോഗ്യകരമല്ലേ, ഇതിന്റെ പൊടിയായത് കൊണ്ട് ഇതും ആരോഗ്യകരമാകും എന്ന ചിന്തയാകും പലര്‍ക്കുമുള്ളത്. എന്നാല്‍ ഇത് അത്ര ആരോഗ്യകരമല്ലെന്നതാണ് വാസ്തവം. കോണ്‍ഫ്ളോര്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത്. കഴിയ്ക്കുന്നത് വരുത്തുന്ന ചില പ്രശ്നങ്ങളുണ്ട്.