ഭക്ഷണമെന്നത് ആരോഗ്യത്തിന് അടിസ്ഥാനമായി വരുന്ന ഒന്നാണ്. ഇതിനായി ആരോഗ്യകരമായ ഭക്ഷണം എന്നതും പ്രധാനമാണ്. എന്തെങ്കിലും ഭക്ഷണം കഴിച്ചാലും പോരാ, ആരോഗ്യമുള്ളതാകണം, അനാരോഗ്യകരമാകരുത്. ഇതല്ലെങ്കില്‍ ഭക്ഷണം കഴിച്ച ഗുണം ലഭിയ്ക്കില്ലെന്ന് മാത്രമല്ല, ഉള്ള ആരോഗ്യം പോകുകയും ചെയ്യും. ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം ഏതാണെന്ന് ചോദിച്ചാല്‍ അത് പ്രാതലാണെന്ന് പറയേണ്ടി വരും. യാതൊരു കാരണവശാലും ഒഴിവാക്കരുതാത്ത ഇത് ആരോഗ്യകരമാകേണ്ടതും അത്യാവശ്യമാണ്.















