എന്തിനും ഏതിനും മരുന്ന് കഴിക്കുന്ന സ്വഭാവമുള്ളവരാണ് മലയാളികൾ. ചെറിയ അസുഖം വന്നാൽ പോലും അപ്പോൾ തന്നെ സ്വയം തീരുമാനിച്ച് മരുന്ന് വാങ്ങി കഴിക്കുന്നവരും കുറവല്ല എന്നതാണ് യാഥാർത്ഥ്യം. എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായാൽ അത് പെട്ടെന്ന് മാറണമെങ്കിൽ ഡോക്ടറെ സമീപിക്കാറുണ്ട്. ഡോക്ടർമാർ സാധാരണയായി ഗുളികകൾ നിർദ്ദേശിക്കുകയും പരിശോധിക്കുകയും ചെയ്യും. രോഗത്തെ വേരിൽ നിന്ന് ഇല്ലാതാക്കാൻ മരുന്നുകൾ സഹായിക്കുന്നു. എന്നാൽ, മരുന്ന് കഴിച്ചിട്ടും സുഖം പ്രാപിക്കാത്തവരും മരുന്നിന്റെ കാര്യക്ഷമതയില്ലായ്മയെ കുറ്റപ്പെടുത്തുന്നവരുമുണ്ട്. എന്നാൽ ഇത് അവർ ചെയ്യുന്ന ചില തെറ്റുകൾ മൂലമാകാം.















